കൂടാളി യു പി എസ്‍‍‍‍/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലം

മാർച്ച് പത്ത് വൈകുന്നേരം മൂന്ന് മാണി മുതൽ ഞാൻ കൂട്ടുകാരോടൊപ്പം ക്ലാസ്സ്മുറിയിൽ സന്തോഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പ്രധാനാദ്ധ്യാപികയായ രാജിക ടീച്ചർ ക്ലാസ്സിലേക്ക് വന്നത് .കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കുകയാണെന്നും അതുകൊണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപന -ങ്ങളും മാർച്ച് മുപ്പത്തിയൊന്നുവരെ അടക്കുകയാണെന്നു ടീച്ചർ അറിയിച്ചു .ഈ വാർത്ത ആദ്യം നമുക്ക് ഉൾക്കൊള്ളാനായില്ല കാരണം ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളുടെ സ്കൂൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായിരുന്നു അത് , കൂടാതെ പരീക്ഷ എഴുതാൻ പറ്റാത്തതിന്റെ വിഷമവും .കൂട്ടുകാരെയും കെട്ടിപ്പിടിച്ച നിറഞ്ഞ കണ്ണുകളോടെ അധ്യാപകരോട് യാത്രയും പറഞ്ഞു ഞാൻ വീട്ടിലേക്കു മടങ്ങി. .ഇത്രയും കാലം പഠിപ്പിച്ച അധ്യാപകരുടെ ആശീർവാദവും വിജയാശംസയും ഏറ്റു വാങ്ങാൻ കഴിയാത്ത മനോവിഷമം എന്നെ വല്ലാതെ അലട്ടിയിരുന്നു .അവധി ദിവസങ്ങളിൽ കളിക്കുമ്പോഴും ഇ കാര്യം എന്നെ വേദനിപ്പിച്ചിരുന്നു സ്കൂൾ വാർഷികം ഗംഭീരമായി ആഘോഷിക്കാൻ പല തയ്യാറെടുപ്പുകളും നടത്തിയ ഞങ്ങൾക്കു ഒരു വലിയ തിരിച്ചടിയായിരുന്നു ഇത് .എന്ത് തന്നെയായാലും ലോകരാജ്യങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിക്കെതിരെ പൊരുതാനാണെന്നോർക്കുമ്പോൾ നമ്മുടെ ഗവണ്മെന്റ് എടുത്തത് വളരെ നല്ല തീരുമാനമാണ് .നമ്മുടെ രാജ്യത്തു കൊറോണ വൈറസ് ആദ്യം സ്ഥിതീകരിച്ചത് കേരളത്തിലാണെങ്കിലും രോഗപ്രതിരോധ മേഖലയിൽ കേരളത്തിന് പ്രമുഖസ്ഥാനമാണുള്ളത് സമ്പന്ന രാജ്യങ്ങളായ അമേരിക്ക ,ഇറ്റലി,സ്പെയിൻ എന്നിവിടങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിന് മനുഷ്യരാണ് മരിച്ചു വീഴുന്നത് ,അവിടെ സാമ്പത്തികത്തിനാണ് മുൻതൂക്കം എന്നാൽ നമ്മുടെ ഇന്ത്യയിൽ ജനങ്ങളുടെ ജീവനാണ് വിലകല്പിക്കുന്നത് .ആരോഗ്യപ്രവർത്തകരായ മനുഷ്യദൈവങ്ങൾ മനുഷ്യജീവന് വേണ്ടി പൊരുതുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത് . പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് മാറ്റിയെടുത്തിരിക്കുന്നു covid 19 .

ദിയ വിശ്വനാഥൻ
7th കൂടാളി യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ