കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അവൻ നിരീക്ഷണത്തിലാണ്

Schoolwiki സംരംഭത്തിൽ നിന്ന്
   അവൻ നിരീക്ഷണത്തിലാണ്  

"മോനേ പുറത്തേക്കൊന്നും പോകരുതേ " ഫോൺ വിളിച്ച് ആ അമ്മയും അച്ഛനും അവനെ ഇടയ്ക്കിടെ ഉപദേശിച്ചുകൊണ്ടിരുന്നു

അവൻ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവന് ഹോസ്റ്റലിൽ തന്നെ താമസിക്കേണ്ടി വന്നു.

ആ മാതാപിതാക്കൾക്ക് ഭയമായിരുന്നു.കൊറോണ വാർത്തകൾ ആ മാതാപിതാക്കളെ ഭയചകിതരാക്കി.

പക്ഷെ ആ മകൻ അതൊന്നും ചെവികൊണ്ടില്ല.2 ദിവസത്തിൽ കൂടുതൽ വീട്ടിലിരിക്കാൻ അവന് സാധിക്കുമായിരുന്നില്ല.സർക്കാർ നിർദ്ദേശങ്ങളും ലോക്ക് ഡൗണും വകവയ്ക്കാതെ ഗൾഫിൽ നിന്നും വന്ന കൂട്ടുകാരൻ്റെയും സഹോദരൻ്റെയും കൂടെ അവൻ കറങ്ങി നടന്നു.

ആ മാതാപിതാക്കൾ ന്യൂസ് കാണുകയായിരുന്നു. ന്യൂസിൽ അവരുടെ മകനെയും കൂട്ടുകാരെയും പോലീസ് അറസ്റ്റു ചെയ്യുന്നു.അവരെ ക്വാറൻ്റീനിൽ കഴിയാനാണ് കൊണ്ടു പോകുന്നത്. ആ മാതാപിതാക്കൾ ഞെട്ടിപ്പോയി.

നാല് ദിവസത്തിനുശേഷം സ്രവ പരിശോധനാ ഫലം വന്നു. ആ മകൻ അമ്മയെ വിളിച്ചു പറഞ്ഞു "അമ്മേ എന്റെ സ്രവ പരിശോധന ഫലം പോസിറ്റീവ് ആണ്".അ അമ്മ ഒന്നു മൂളി ഫോൺ അച്ഛനു കൊടുത്തു. ആ അച്ഛൻ പറഞ്ഞു"മോനെ ഇതാണ് ഞാൻ നിന്നോട് പറഞ്ഞത്. നീ ഒന്നാലോചിച്ചു നോക്ക്‌,എത്ര പേർക്ക് നീ രോഗം പകർത്തിയിരിക്കും അതിൽ പ്രായമായവരും കുഞ്ഞുങ്ങളും ഉണ്ടാകില്ലേ. സർക്കാർ ലോക്ക്ഡൗൺപ്രഖ്യാപിച്ചത് എന്തിനാണെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം " അയാൾ തുടർന്നു"സാമൂഹിക അകലം പാലിക്കാതെ, മാസ്ക് ധരിക്കാതെ എപ്പോഴും പുറത്തിറങ്ങി നടന്നാൽ നമ്മുടെ നാട്ടിൽ ഒരു ജീവനും ബാക്കിയുണ്ടാവില്ല. ഈ മഹാമാരിയെ തുരത്താൻ സർക്കാർ മാത്രം വിചാരിച്ചാൽ പോര നമ്മളെപ്പോലെയുള്ള ജനങ്ങളും വിചാരിക്കണം"

അയാൾ ഫോൺ താഴെ വച്ച് ചാരുകസേരയിൽ ഇരുന്നു. ആ അമ്മ അടുക്കളയിലേക്ക് പിൻവലിഞ്ഞു.ആ മകൻ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ധ്യാനിച്ചും,സ്വയം ശപിച്ചും,വരാനിരിക്കുന്ന പോലീസ് കേസുകളെക്കുറിച്ച് ചിന്തിച്ചും ആശുപത്രി കിടക്കയിൽ കിടന്നു.


വിസ്മയ കെ.കെ
8 J കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ