കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഈ അവധിക്കാലം കൊറോണ ക്കാലമായി മാറിയ വിഷമാവസ്ഥയിലാണ് നാടെങ്ങും കുട്ടികൾ . കളി തമാശകളും കൂട്ടുകാരും ഇല്ലാതെ അവർ വീട്ടിൽ അടങ്ങിയിരിപ്പാണ്.ഇന്നത്തെ ഇ കാലഘട്ടത്തിൽ കുട്ടികൾക്ക് കൂട്ടായി കമ്പ്യൂട്ടറും മൊബൈൽ ഫോണും ആണുളളത്. ലോക്ഡൗണിന്റെ ഈ വേളയിൽ വിദ്യാർത്ഥികൾ വിവിധ ഓൺലൈ൯ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.പത്രവായന, കമ്പ്യൂട്ടർ ഗെയിം അടുക്കളയിൽ ചെറിയ സഹായം ,പ്രാർത്ഥന എന്നിങ്ങനെ ഞാനും എന്റെ കലാപരിപാടികളുമായി മുന്നോട്ട് പോകുന്നു.

വീട്ടുകാരുമായി കൂട്ടുകൂടാനും ചക്കയുടെയും മാ‍‍ങ്ങയുടെയും രുചി അറിയാനും ഒരു വൈറസ് വേണ്ടി വന്നു.പാഴാക്കികളയുന്ന ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലായി.നമ്മളിൽ പലരും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയറി‍ഞ്ഞതും ഹോട്ടലുകൾ ലോക്കായതിനു ശേഷമായിരുന്നു. സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിനുളളിൽ സുരക്ഷിതരായി ഇരുന്ന് വായനയെ ലോക്കാക്കാതെ നമുക്ക് കാത്തിരിക്കാം നല്ലൊരു നാളെക്കായി......തിരിച്ചു വരും നമ്മുടെ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയായി......നമുക്കും മുന്നേറാം പുതിയ വഴികളിലൂടെ........

ഫാത്തിമത്ത് റന സി
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം