കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോറോണക്കാലം

സ്കൂളിൽ പോകാൻ ഒട്ടും മടി ഇല്ലാത്ത കുട്ടി ആണ് ഞാൻ. പെട്ടെന്നൊരു ദിവസം കൊറോണ ആണ് ഇന്നുമുതൽ സ്കൂളിൽ പോകാണ്ട എന്ന് പറയുന്നത് കേട്ടു. എന്നാലും സാരമില്ല കളിക്കാമല്ലോ എന്ന് വിചാരിച്ചു. ആദ്യമായൊക്കെ എല്ലാവരും കൂടി കളിച്ചു. പിന്നെ, പിന്നെ വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ പാടില്ല എന്നായി. അച്ഛനും, അമ്മയ്ക്കും പണിക്കു പോകാൻ പറ്റാതായി, കടകളിൽ പോകാൻ പോലും പറ്റാതായി. അങ്ങനെ ആരെയും കാണാൻ പറ്റാതായി. സ്കൂൾ അടച്ചാൽ അമ്മയുടെ വീട്ടിൽ പോകാറുള്ളതായിരുന്നു, അതിനും ഇപ്പൊ പറ്റാതായി. ഇതാണോ കൊറോണ? കൊറോണ പോകണം എങ്കിലും, പകരാതിരിക്കണം എങ്കിലും വീട്ടിൽ തന്നെ അടങ്ങി ഇരിക്കണം എന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ വെറുതെയിരിക്കുമ്പോൾ ഞാൻ ചിത്രം വരയ്ക്കാറുണ്ട്. ലീവ് ആയതിൽ സന്തോഷം ഉണ്ടെങ്കിലും, ഇനി ഒരിക്കലും കോറോണയെ പോലൊരു വൈറസ് രോഗം നമ്മുടെ ലോകത്തു വരാതിരിക്കാൻ നമുക്ക് എല്ലാവര്ക്കും കൂടി പ്രാർത്ഥിക്കാം.

അഭയ് ഹരി
2 ബി കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം