കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞനും ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞനും ജീവിതവും

ഞങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസെന്ന മഹാമാരി കാരണം എല്ലാവരും ആശങ്കയിലാണ്. എന്റെ സ്ക്കൂൾ പെട്ടെന്നൊരുനാൾ പൂട്ടിയപ്പോൾ എനിക്ക് വളരെയധികം സങ്കടമുണ്ടായിരുന്നു.കാരണം അവസാനമായി പോലും എന്റെ കൂട്ടുകാരൊത്ത് കളിച്ച്ചിരിച്ച് യത്ര പറയാൻ പറ്റിയില്ല.ഇനിയൊരു നാളും എന്റെ ഈ സ്ക്കൂളിൽ എനിക്ക് പഠിക്കാൻ പറ്റില്ല. കളിക്കൂട്ടുകാരെയും പ്രിയപ്പെട്ട അധ്യാപകരേയും വേർപിരിയേണ്ട അവസ്ഥയിലെത്തിയപ്പോൾ ഒന്നുകൂടി ഞാൻ ആഗ്രഹിച്ചുപോയി ഇനി ഒരു ക്ലാസും കൂടെ അവിടെ ഉണ്ടായിരുന്നെങ്കൽ.......... ഞാനും കൂട്ടുകാരും ക്ലാസിലിരിക്കുമ്പോഴാണ് ക്ലാസ് അധ്യാപിക വന്ന് കര്യം പറയുന്നത്.അതൊരു ഷോക്കായിരുന്നു.ചിരി മാഞ്ഞു പോയി..കണ്ണിൽ വെളളം നിറഞ്ഞു.....കഷ്ടപ്പെട്ട് പഠിച്ച വാർഷികാഘോഷ കലാപരിപാടികൾ, നമ്മുടെ സെന്റോഫ് പരിപാടികൾ,എല്ലാം ഒരുനിമിഷം കൊണ്ട് തകർന്നുപോയി.....ആ വേദന ഇന്നും മാഞ്ഞു പോയില്ല. കളികളും പരിപാടികളും ഓൺലൈനിൽ വരുന്നുണ്ട്, അതൊന്നും എന്റെ പ്രിയപ്പെട്ട സ്ക്കൂളിനോ അതിലും പ്രിയപ്പെട്ട അധ്യാപകർക്കോ തുല്യമാവില്ല. ഇനി കിട്ടുമോന്നറിയില്ല. കൊറോണ നീ തന്ന ദുരന്തം എന്തു വലുതാണ്.. ഈ ഓർമ്മകൾ നൊമ്പരങ്ങളായെന്നും ഞങ്ങളിൽ ഉണ്ടാവും....

ഹാദിയ .എം .പി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ