കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/ചക്കര മാവിൻ ചോട്ടിലെ കൊറോണ
ചക്കര മാവിൻ ചോട്ടിലെ കൊറോണാ
കാറ്റിൽ അടി ഉലയുന്ന ചക്കരമാവ് .അതിൽ നിറയെ മാമ്പഴമാണ് .ആരും കണ്ടാൽ കൊതിക്കും.മാമ്പഴമൊക്കെ പഴുക്കാറായി.കിളികൾ കൂടുകൂട്ടാൻ തുടങ്ങി .കുട്ടികൾ മരച്ചുവട്ടിൽ തമ്പടിക്കാനും തുടങ്ങി.കാരണം ആ ചക്കര മാമ്പഴം എല്ലാവര്ക്കും ഇഷ്ടമാണ് .കുട്ടികളും കിളികളും ചങ്ങാതിമാരാണ് . പെട്ടെന്നൊരു വാർത്ത നാടാകെ കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ് .മഞ്ഞക്കിളി പറഞ്ഞു 'ഞാനും കേട്ട് എങ്ങനെ ഒരു വാർത്ത " അങ്ങനെ എല്ലാവരും വിഴമിച്ചിരിക്കുമ്പോൾ അതാ മറ്റൊരു വാർത്ത .രാജ്യം മുഴുവൻ അടച്ചുപൂട്ടുകയാണ് .പ്രധാനമന്ത്രി ലോക്ഡൌൺ പ്രഖ്യാപിച്ചു .പുറത്തിറങ്ങാൻ പറ്റില്ല " മഞ്ഞക്കിളി ,മഞ്ഞക്കിളി നിനക്ക് ഭാഗ്യമുണ്ട് "കുട്ടികൾ പറഞ്ഞു .എന്ത് ഭാഗ്യം ?മഞ്ഞക്കിളി ചോദിച്ചു ...നിനക്ക് ഇഷ്ടം പോലെ പറക്കാം ..ഇഷ്ടം പോലെ മാമ്പഴം തിന്നാം .അത് ശരിയാണ് മഞ്ഞക്കിളി പറഞ്ഞു . കുട്ടികൾ സങ്കടത്തോടെ വീട്ടിലേക്കു പോയി .ഇനി പണിയില്ല കടകൾ തുറക്കില്ല പട്ടിണിയാകും എന്ന് പരസ്പരം പറഞ്ഞാണ് കുട്ടികൾ പോയത് മഞ്ഞക്കിളി ഏതെല്ലാം കേട്ടു .അതിനു വലിയ പ്രയാസമുണ്ടാക്കി .മഞ്ഞക്കിളിയുടെ ചിന്ത മുഴുവൻ കുട്ടികളെ എങ്ങനെ സഹായിക്കാം എന്നായി .പാവം കുട്ടികൾ ഈ മാമ്പഴങ്ങളിലേക്കു കണ്ണും നട്ടിരുന്നു എത്ര ദിനങ്ങൾ i മഞ്ഞക്കിളി ആലോചിച്ചു ,ആലോചിച്ചു ,മഞ്ഞക്കിളി ഉറങ്ങി പോയി . ഉറക്കത്തിൽ മഞ്ഞക്കിളിയുടെ ചങ്ങാതി സ്വാപ്നത്തിലൂടെ അടുത്ത് വന്നു .ചങ്ങാതി ഞാൻ പല നാട്ടിലൂടെയാണ് വരുന്നത് .ചൈന ,ഇറ്റലി , തുടങ്ങിയ ഒരുപാടു രാജ്യങ്ങളിലൂടെ യാണ് വരുന്നത് .എല്ലായിടത്തും കൊറോണ വൈറസ് ജനങ്ങളെ കൊന്നൊടുക്കുകയാണ് .എപ്പോൾ ഈ നാട്ടിലും വന്നിട്ടുണ്ട് .അതിനാൽ നിന്റെ കൂട്ടുകാരോട് ശ്രദ്ധിക്കാൻ പറയണം .മാമ്പഴം നമ്മുക്ക് പിന്നെയും കിട്ടും അവരുടെ സുരക്ഷയാണ് വലുത് .അതിനാൽ സങ്കടപെടേണ്ട ഗവർമെന്റ് നിർദ്ദേശം അനുസരിച്ചു വീട്ടിൽ തന്നെ തുടരാൻ പറയുക .കൊറോണ പോയാൽ ജീവിതം മാമ്പഴത്തെക്കാൾ മധുരമാകും . മഞ്ഞക്കിളി സന്തോഷത്തോടെ കുട്ടികളുടെ അടുത്തേക്ക് പോയി .കുട്ടികളോട് സ്വപ്നത്തെ പാട്ടി പറഞ്ഞു .കുട്ടികൾക്കും സന്തോഷമായി .അങ്ങനെ അവർ വീട്ടിനുള്ളിൽ തന്നെ കളിച്ചു ചിരിച്ചു കൊറോണക്കാലം കഴിച്ചുകൂട്ടാൻ തീരുമാനിച്ചു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ