കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ആശങ്കയല്ല ജാഗ്രത
ആശങ്കയല്ല ജാഗ്രത
കൊറോണ, അതെ നമ്മുടെ അടുത്ത അതിജീവന ശ്രമം ആരംഭിച്ചിരിക്കുന്നു. പ്രതിരോധം എന്ന ഒരു വഴിമാത്രമേ നമ്മുടെ മുന്നിലുള്ളൂ.കോവിഡ് 19 നെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്ന പ്രതിജ്ഞ നമ്മൾ ആദ്യം എടുക്കേണ്ടതുണ്ട്. കൊറോണ എന്ന രോഗത്തിന് മുൻപ് പ്രളയത്തെ ഒന്നിച്ച് അതിജീവിച്ചവരാണ് നമ്മൾ കേരളീയർ അതും രണ്ടു പ്രാവശ്യം. കൊറോണ എന്ന ഈ മഹാമാരിയെയും നമുക്ക് അതിജീവിക്കാൻ കഴിയും നമ്മൾ ഒറ്റക്കെട്ടായി ശ്രമിച്ചാൽ .ജനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥ തുടരുമ്പോൾ കോവിഡ്- 19-ൻ്റെ മുറിവിൽ നോവുകയാണ് വിദ്യാഭ്യാസ രംഗം.. . നമ്മുടെ ഭരണകൂടം ഡോക്ടർമാർ നഴ്സുമാർ, സന്നദ്ധ സേനകൾ എന്നിവർ രാവും പകലും ഇതിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൊറോണയെ പ്രതിരോധിക്കുന്നതിൽ മാതൃകയായിരിക്കുകയാണ് നമ്മുടെ കേരളം ഈ കാര്യത്തിൽ നമുക്കെല്ലാവർക്കും വേണ്ടത് ജാഗ്രതയാണ്. ജാഗ്രതയോടെ നീങ്ങിയാൽ നമുക്ക് എത്രയും വേഗം ഈ മഹാമാരിയെ തുരത്തി ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകും ആശങ്ക ഒഴിവാക്കൂ ജാഗ്രതയോടെ ജീ വി ക്കൂ Stay home, Stay Safe
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം