കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ/ശുചിത്വം തന്നെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം തന്നെ ജീവിതം

മരതകക്കുണ്ട് എന്ന ദ്വീപിലെ ഓല മേഞ്ഞ ഒരു കുടിലിലാണ് രാമേട്ടൻ താമസിച്ചിരുന്നത്, ഓല മേഞ്ഞ കുടിലാണെങ്കിലും പക്ഷി കൂട് ഉണ്ടാക്കുന്നത് പോലെ അതി മനോഹരമായാണ്‌ രാമേട്ടൻ നിർമിച്ചിരുന്നത്. വീട് കണ്ടാൽ ആരും അമ്പരന്നു പോകും ആർക്കും പാദ രക്ഷകൾ പുറത്തിട്ടു കാൽ കഴുകി അകത്തേക്ക് പ്രവേശിക്കാൻ തോന്നും.വളരെ വൃത്തിയോടെ ആണ് രാമേട്ടൻ വീട് സൂക്ഷിച്ചിരുന്നത്.ഒരു ഈച്ച പോലും അകത്തേക്ക് പ്രവേശിക്കാൻ തക്ക കാരണം ആ വീട്ടിൽ ഇല്ലാത്തത് രാമന്റെ ശുചിയാക്കൽ കൊണ്ടു മാത്രമാണ്.അതു തന്നെയുമല്ല കൊതുകുകൾ പെരുകുവാൻ സാധ്യത ഉള്ളതെല്ലാംന ശിപ്പിച്ചു കളയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും അപ്പോൾ ശരീരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
രാമേട്ടന്റെ വീടിനടുത്ത് കോടീശ്വരനായ ദാമുവിന്റെ വീടും ഉണ്ട്, ആ വീട് ഒരു ഇരുനില കെട്ടിടമാണ്.എല്ലാ സൗകര്യങ്ങളും ആ വീട്ടിൽ അടങ്ങിയിരിക്കുന്നു. മണിച്ചിത്രത്താഴ്, സപ്രമഞ്ച കട്ടിൽ, ആട്ടുകട്ടിൽ,നീണ്ടു നിവർന്നു കിടക്കാൻ പറ്റുന്ന കസേര, ഒരു മുറിയിൽ തന്നെ വീടിന്റെ അത്ര എന്നുവേണ്ട എല്ലാ സൗകര്യവും, എന്നാൽ ബാക്കി കാര്യമോ? അകത്തു പ്രവേശിക്കുമ്പോൾ തന്നെ ശരീരത്തിൽ പറ്റുന്ന വിധം ചിലന്തിവല,ആഹാരത്തിനു മീതെ കൂടെ നിരീക്ഷിച്ചു പറക്കുന്ന ഈച്ചകൾ എന്നുവേണ്ട ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രം.പരിസരമോ?മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രം എന്നു പറയാം.നഖങ്ങൾക്ക് എത്ര വേണമെങ്കിലും വളരാൻ സൗകര്യം കൊടുത്തിരിക്കുന്ന കൈകാലുകൾ. പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു മാസം മുൻപ് എങ്ങാനും വെള്ളം ആ വഴിയെ പോയിട്ടുണ്ടെന്നു തോന്നുന്ന ശരീരം ഇതാണ് ദാമുവിന്റെ കുടുംബം.
രാമുവിന്റെ നിറം കറുപ്പാണ് ദാമുവാകട്ടെ നല്ല വെളുപ്പും അതുകൊണ്ടുതന്നെ മാനസികമായി അവർ അകലം പാലിച്ചു കാരണം കറുത്ത ഒരാളെ, ദരിദ്രനായ ഒരാളെ തന്റെ കൂടെ നടത്താൻ ആരെങ്കിലും ശ്രമിക്കുമോ? മാത്രമല്ല ദാമുവിന് വിദേശികളായിട്ടാണ് അടുപ്പം. ദാമുവിന്റെ മകളുടെ പിറന്നാൾ വന്നു. പുറത്തു നിന്നു വന്ന വിദേശികൾ എന്നു പറയുന്നവരെ മാത്രം വിളിച്ചു സത്കരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്! പെട്ടെന്ന് ദാമു ബോധം കെട്ടു നിലത്തു വീണു ശരീരം ആസകലം ചൂട്, ഹൃദയം സ്തംഭിക്കുന്നത് പോലെ തോന്നൽ,അപസ്മാരത്തിനു തുല്യമായി കയ്യും കാലും വലിച്ചു കൂട്ടുന്നു അലറികരയുന്നു. അയാളുടെ ബന്ധുക്കൾ വിദേശത്തു പ്രഗൽഭനായ വൈദ്യനെ വിളിച്ചു വരുത്തി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അയാൾക്ക്‌ ബാധിച്ച രോഗത്തെ ആർക്കും മനസിലാക്കാൻ സാധിച്ചില്ല, മാത്രമല്ല ദാമുവിന്റെ രോഗത്തിന് ഒരു കുറവും വന്നതുമില്ല.
വിവരം അറിഞ്ഞ രാമു കവാടത്തിലേക്ക് പ്രവേശിക്കാൻ നോക്കിയപ്പോൾ കാവൽക്കാർ സമ്മതിച്ചില്ല, അവസാനം രാമു ഉറക്കെ ഗർജിച്ചു പരിസരം നന്നാക്കണം, ഇതൊക്കെ എന്തിനാണ് കൂട്ടിയിട്ടിരിക്കുന്നത് കഴിച്ച ആഹാരത്തിന്റെ മിച്ചം ഉള്ളതല്ലേ ആ മൂലക്കൽ കൂട്ടിയിടയിരിക്കുന്നത്? ആരും കേട്ട ഭാവം കാണിച്ചില്ല അവൻ മുണ്ടു മടക്കിക്കുത്തി. വീണ്ടും അയാൾ വാക്കുകൾ തുടർന്നു, ഇയാൾക്ക് വന്ന രോഗം തുള്ള പനി ആണ് ശുചിത്വം ഇല്ലെങ്കിൽ ഈ അസുഖം ഇയാളെ വിട്ടു പോകില്ല.കോപാകുലയായി ദാമുവിന്റെ ഭാര്യ രാമുവിന്റെ അടുത്ത് ചെന്ന് ശകാരിച്ചു. ഞങ്ങൾക്ക് ശുചിത്വം ഇല്ലെന്നു ആരാടാ പറഞ്ഞത് നീ ഞങ്ങളെ ഭരിക്കാൻ വരണ്ട.ഇത്തിരി പോന്ന വീടാണ് അവന്റെ എന്നാലും അഹങ്കാരം കണ്ടില്ലേ. അതിൽനിന്നും വിവരം ഉള്ള ഒരാൾ എഴുന്നേറ്റു പറഞ്ഞു അവൻ പറയുന്നത് ചെവി കൊള്ളണം പറയൂ സ്നേഹിതാ, രാമൻ പറഞ്ഞു പരിസരം നന്നാക്കിയാൽ പകുതി അസുഖം മാറും. ഇവൻ പറഞ്ഞത് ശരിയാണ് നമുക്ക് പരിസരം നന്നാക്കം വരൂ.അവിടെ ഇരിക്കുന്നവർ കൂടി സഹകരിച്ച്‌ പരിസരം നന്നാക്കി, വീട്ടിലുള്ള ചിലന്തിവല കളഞ്ഞു പൊതുവെ ആ വീട് വിഷുലോകം പോലെയായി
കോപം കെട്ടടങ്ങി ദാമുവിന്റെ പ്രിയതമ ശാന്തമായി ചോദിച്ചു രാമു ഞങ്ങൾ എന്താണ് ഇനി ചെയ്യേണ്ടത്? രാമു തൊണ്ട ഇടറിക്കൊണ്ടു പറഞ്ഞു,ചേച്ചി ചൂട് വെള്ളം ഉണ്ടാക്കൂ ദാമുവിന്റെ ഭാര്യ രാമു പറഞ്ഞതുപോലെ അനുസരിച്ചു രാമു ആ സമയം പുതിയൊരു തോർത്തു വാങ്ങി വെള്ളത്തിൽ മുക്കി, ആ തോർത്തുകൊണ്ടു ദാമുവിന്റെ ശരീരം നല്ല രീതിയിൽ തുടച്ചുകൊണ്ടിരിക്കുമ്പോൾ ദാമുവിന്റെ കൈനഖം കൊണ്ട് രാമുവിന്റെ ശരീരത്തു പോറൽ ഏറ്റു അപ്പോഴാണവൻ ശ്രദ്ധിച്ചത്. രാമു പറഞ്ഞു നിങ്ങൾ എടുക്കുന്ന ഭക്ഷണത്തിന്റെയും മറ്റു എല്ലാത്തിന്റെയും മാലിന്യം താങ്കളുടെ നഖങ്ങൾക്കുള്ളിൽ ഉണ്ടാകും, നഖം വെട്ടി കളഞ്ഞു കൈവിരൽ ശുചിയാക്കുക. ഇത് പറഞ്ഞു ഉടൻ രാമു തന്നെ ദാമുവിന്റെ കൈകാലുകളിലെ നഖം വെട്ടികൊടുത്തു.
ഇതെല്ലാം കഴിഞ്ഞു ദാമുവിനോടും ദാമുവിന്റെ കുടുംബത്തോടും രാമു ഉപദേശിച്ചു, സുഹൃത്തേ ഈ പ്രാകൃത വേഷവും ദിനചര്യ കുറവും പരിസര മലിനീകരണവും ആണ് ഈ അസുഖത്തിന് കാരണം, പണം നമുക്കുണ്ടാകാം അതിനൊപ്പം ജീവിതചര്യയും ശരിയായാൽ മാത്രമേ മാരകമായ അസുഖങ്ങളിൽ നിന്നും മുക്തി നേടാൻ ആവൂ, എനിക്കൊരു കാര്യത്തിന് മാത്രമേ വിഷമം ഉള്ളൂ അയൽക്കാരൻ ആയിട്ടും നീയെന്നെ പണത്തിന്റെയും മറ്റും പേരിൽ ആകറ്റി ഇല്ലേ,അപ്പോൾ ദാമു പറഞ്ഞു നീ എന്നോട് ക്ഷമിക്കണം സത്യം പറഞ്ഞാൽ നീ എന്റെ ദൈവമാണ് നീ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഈ അസുഖത്തിൽ എന്തു ചെയ്യണം എന്നറിയാതെ നിന്നേനെ നന്ദി സുഹൃത്തേ, ഇനി ഞാനും എന്റെ കുടുംബവും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അയൽപക്ക സ്നേഹവും പാലിച്ചോളാം. " അങ്ങനെ ആ ഒരു പനി കൊണ്ടു ദാമുവിന് കിട്ടിയത് അറിവും ഒരു സൃഹൃത്തിനെയും ആണ്, അകലെ ഉള്ള മിത്രത്തെക്കാൾ അടുത്തുള്ള ശത്രുവിനാണ് പ്രാധാന്യം ഇത് ദാമുവിന് മനസിലായി.

അദ്വിത യു കൃഷ്ണ
6 B എസ് എസ് വി യു പി സ്കൂൾ കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ