കുരിക്കിലാട് യു പി എസ്/അക്ഷരവൃക്ഷം/ഗോപുവിന്റെ കുറ്റബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ഗോപുവിന്റെ കുറ്റബോധം
ഗോപുവും ദീപ‍ുവും കൂട്ടുകാരായിരുന്നു. അടുത്തടുത്ത വീടുകളിലായിര‍ുന്ന‍ു താമസം. ഗോപുവിന്റെ അച്ഛൻ നാട്ടിൽ തന്നെ കൂലിപ്പണി ആണ് . ദീപു എന്നും സ്കൂളിൽ വരുമ്പോൾ അച്ഛൻ അയച്ചുകൊടുത്ത പേനയും കളിപ്പാട്ടങ്ങളും എല്ലാം അവനെ കാണിക്കാറുണ്ട് . ഇതുകണ്ട് ഗോപുവിന് സങ്കടമായി. എന്റെ അച്ഛൻ ഗൾഫിൽ ജോലിക്ക് പോയിരുന്നെങ്കിൽ എനിക്കും ഇതുപോലെ കിട്ടുമായിരുന്നു. അവൻ അത് അച്ഛനോട് പറഞ്ഞു. അതിനെന്താ ഞാൻ മോന് കളിപ്പാട്ടവും പേനയും ഒക്കെ വാങ്ങി തരുന്നില്ലേ... പക്ഷേ അവന് അത് പോരായിരുന്നു. ഗൾഫിലെ പേന തന്നെ വേണമെന്ന് ശാഠ്യം പിടിച്ചു. അവൻ അച്ഛനോട് മിണ്ടാതെ നടന്നു. എന്നും ദീപുവിന്റെ സൗഭാഗ്യത്തെ കുറിച്ചായിരുന്നു അവന്റെ ചിന്ത.

അങ്ങനെ അവധിക്കാലം അടുക്കാറായി. പരീക്ഷക്ക് ഏതാനും ദിവസം മുൻപാണ് ആ ഞെട്ടിക്കുന്ന വാർത്ത ടീച്ചർ പറഞ്ഞത്. കൊറോണ എന്ന മാരക വൈറസിനെ കുറിച്ച്. പരീക്ഷയൊന്ന‍ും നടത്താതെ അന്നുതന്നെ സ്കൂൾ അടച്ചു. ഗോപു വിചാരിച്ചു ദീപുവിന്റെ വീട്ടിൽ പോയി കളിക്കാം. പക്ഷേ ലോക് ഡൗൺ പ്രഖ്യാപിച്ചത‍ുകൊണ്ട് വീടിന് വെളിയിൽ പോകാൻ പറ്റില്ല എന്ന് അച്ഛൻ പറഞ്ഞു. പ്രവാസികളെ കുറിച്ചുള്ള വാർത്ത ടിവിയിൽ കണ്ടപ്പോഴാണ് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്ക‍ുറിച്ച് അറിഞ്ഞത്. നാട്ടിലേക്ക് വരാനോ ജോലിക്ക് പോകാനോ കഴിയാതെ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥ. ഗോവിന് ദീപുവിനെ കുറിച്ചോർത്ത് സങ്കടമായി. അവൻ പറമ്പിൽ പണിചെയ്യുന്ന തന്റെ അച്ഛനെ നോക്കി എന്റെ അച്ഛനും ഗൾഫിൽ പോയിരുന്നെങ്കിൽ ദീപുവിന്റെ അച്ഛനെ പോലെ അവിടെ നിന്ന് വരാൻ കഴിയാതെ വിഷമിക്കുമായിരുന്നു. ഗൾഫിൽ പോകാത്തതിന് തന്റെ അച്ഛനോട് വഴക്കിട്ടത് ഓർത്തു ഗോപ‍ുവിന് കുറ്റബോധം തോന്നി.ഗോപു ഓടിവന്നു അച്ഛനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

ഐശ്വര്യ ടി
6 A ക‍ുരിക്കിലാട് യ‍ു പി സ്‍ക‍ൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ