കുമരങ്കരി ഡി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്നൊരു ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു ഭൂതം

അന്നൊരു അവധി ദിവസമായിരുന്നു അപ്പു കളിക്കാനായി പുറത്തേക്കിറങ്ങി കൂട്ടുകാരുമായി സന്തോഷത്തോടെ കളിച്ചു നടന്നു കളി കഴിഞ്ഞു വീട്ടിലെത്തിയ അപ്പു ഓടി അടുക്കളയിലേക്ക് ചെന്നു അമ്മയെ വിശക്കുന്നു അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു ഇത് കേട്ടതും അമ്മ അപ്പു വിനായി ഭക്ഷണം വിളമ്പി വച്ചു കഴിക്കാനായി ഭക്ഷണം എടുത്ത് അപ്പുവിനോട് അമ്മ വഴക്കുപറഞ്ഞു അപ്പുവിന് സങ്കടമായി ഉടനെ അമ്മ അപ്പുവിനെ മടിയിലിരുത്തി അതിനുശേഷം അപ്പുവിനോട് കൈകൾ കഴുകാൻ ആവശ്യപ്പെട്ടു എന്നാൽ വികൃതിയായ അപ്പുവിന് കൈകൾ കഴുകാൻ തീരെ ഇഷ്ടമല്ലായിരുന്നു ഇത് അറിയാവുന്ന അമ്മ ഒരു സൂത്രം പ്രയോഗിച്ചു എന്താണെന്നറിയാമോ അപ്പുവിനോട് ഒരു ചെറിയ കഥ പറഞ്ഞു കൈകഴുകി ഇല്ലെങ്കിൽ മോനെ കൊറോണ ഭൂതം പിടിക്കും കൊറോണഭൂതമോ അതെന്താ അമ്മേ അപ്പു ചോദിച്ചു ഉടനെ തന്നെ അമ്മ അതിന് മറുപടി പറഞ്ഞു മോനേ കൈകൾ വൃത്തിയാക്കാതെ ആളുകളെയും ശുചിത്വം പാലിക്കാത്ത ആളുകളെയും കൊറോണാ ഭൂതം പിടിക്കും അപ്പോൾ അപ്പോൾ ഇന്ന് കാര്യം മനസ്സിലായി അവൻ ഉടനെ തന്നെ കൈകൾ വൃത്തിയായി കഴുകി അതിനുശേഷം അപ്പു പറഞ്ഞു ഇനിയെന്നെ കൊറോണ ഭൂതം പിടിക്കില്ലല്ലോ അമ്മേ ഇതു കേട്ടപ്പോൾഅമ്മയ്ക്ക് സന്തോഷമായി

ജിജോമോൻ
5 ഡി.യു.പി.എസ്‌.കുമരംകരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ