കുമരകം എബിഎം ഗവ യുപിഎസ്/അക്ഷരവൃക്ഷം/തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവ്

ഒരു പുഴയോരത്താണ് അപ്പുവിന്റെ വീട് .അതിനടുത്തായി മനോഹരമായ ഒരു കാടുമുണ്ട് .ആ കാടിനെ ആശ്രയിച്ചായിരുന്നു അവിടെയുള്ളവരുടെ ജീവിതവും .അതിനകത്തുള്ള ഓരോ മരവും കുട്ടികളുടെ കളിക്കൂട്ടുകാരായി .ഫലവൃക്ഷങ്ങളുടെ കലവറയായിരുന്നു ആ കാടു .മാവും ഞാവലും പേരയും ചക്കയും എന്ന് വേണ്ട എല്ലാം അവിടെയുണ്ടായിരുന്നു .കാട്ടരുവിയിലെ വെള്ളത്തിൽ അവർ നീന്തി തുടിച്ചു ഉല്ലസിച്ചിരുന്നു .അങ്ങനെയിരിക്കെ അപ്പുവിന്റെ അച്ഛന് പട്ടണത്തിലേക്കു സ്ഥലം മാറ്റം ലഭിച്ചു .അപ്പുവിന് അത് വളരെ ദുഖമുണ്ടാക്കുന്ന കാര്യമായിരുന്നുവെങ്കിലും പോകാതിരിക്കാൻ കഴിയുമായിരുന്നില്ല .ഹൃദയം പറിച്ചെറിയുന്ന വേദനയോടെ പുഴയും അരുവിയും കൂട്ടുകാരെയും വിട്ടു അവൻ പട്ടണത്തിലേക്കു യാത്രയായി . കാലങ്ങൾ കഴിഞ്ഞു .നഷ്ടത്തിന്റെ വേദന ക്രമേണ അവനെ വിട്ടു മാറി .നഗര തിരക്കിൽ ഒരാളായി അവനും മാറി .എങ്കിലും തന്റെ പഴയ തട്ടകത്തിലേക്കു തിരിച്ചു പോകാൻ അവൻ വെമ്പൽ കൊണ്ടു .
വർഷങ്ങൾ കഴിഞ്ഞു അവൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു .ഏറെ പ്രതീക്ഷയോടെ അവൻ തന്റെ ഗ്രാമത്തിൽ വണ്ടിയിറങ്ങി .ആദ്യം അവൻ പോയത് തന്നെ ഏറെ ഊട്ടിയ, തണൽ തന്ന ,കളിത്തോഴരായിരുന്ന ആ മരങ്ങൾക്കിടയിലേക്കാണ് .അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ !എവിടെ തന്റെ അരുവി ? അവൻ ചുറ്റും നോക്കി . കറുത്തിരുണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു ഒരഴുക്കുചാല് . എവിടെ തന്റെ കൂട്ടുകാർ .അന്വേഷിച്ചപ്പോൾ അവനറിഞ്ഞു മാളുകൾ നിർമിക്കാൻ ബഹുരാഷ്ട്രകുത്തക കമ്പനികൾ സ്ഥലമേറ്റെടുത്തപ്പോൾ അവർ എങ്ങോട്ടോ പോയെന്ന്. തുടർന്നുള്ളവ കാണാൻ കണ്ണീര് അവനെ അനുവദിച്ചില്ല .അവൻ പതിയെ ബസ് സ്റ്റാൻഡിലേക്ക് നടന്നു .നഗരത്തിലേക്കുള്ള ബസ് അവനെ കത്ത് നിൽക്കുന്നുണ്ടായിരുന്നു .

ലക്ഷണ ഗോപി
7 എ എബിഎം ഗവ യുപിഎസ് കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ