കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം

വായൂ , ജലം, മണ്ണ് എന്നിവ പ്രകൃതിയുടെ ദാനമാണ്. അതിനെ നമ്മൾ നശിപ്പിക്കുന്നതിന് പ്രകൃതി നൽകുന്ന ശിക്ഷയാണ് കൊറോണ പോലുള്ള അസുഖങ്ങൾ . നാം നമ്മുടെ പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കണം. എന്നാൽ മാത്രമേ പ്രകൃതിയും നമുക്കൊപ്പം നിൽക്കൂ. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. കൊറോണ നമ്മെ വിട്ടു പോകും എന്ന് വിശ്വാസിക്കാം. ഇനി നമുക്ക് പ്രകൃതിയെ ദ്രോഹിക്കാത്ത പുതിയ മനുഷ്യരായി ജീവിക്കാം. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. മനുഷ്യർക്ക്‌ മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവൻ ഉള്ളവക്കും ജീവൻ ഇല്ലാത്തവക്കും പ്രാധാന്യം ഉണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതയോ സ്വാധീനിക്കുന്നവയാണ്. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം. ജീവജാലങ്ങളുടെ പരസ്പരബന്ധവും അവക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കുട്ടിക്കാലംമുതൽ ശുചിത്വശീലങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട്. അതിൽ ആദ്യം നമ്മൾ പഠിക്കേണ്ടത് ശുചിത്വം കൈകളിലൂടെ എന്നതാണ്. കൈകൾ ഉപയോഗിച്ച് നമ്മൾ നിരവധികാര്യങ്ങൾ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ അറിയാതെ മാലിന്യങ്ങളും രോഗാണുക്കളും നമ്മുടെ കൈയിൽ പറ്റുന്നു. നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ പരിസരത്ത് ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുകയും മാലിന്യങ്ങൾ യഥാസ്ഥാനത്ത് നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ പരിസരം വൃത്തിയാകൂ.പരിസരം മലിനമുക്തമാകുന്നതിനുവേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കണം . ശുചീകരണം സ്വന്തം വീടുകളിൽ നിന്നും തുടങ്ങണം. വീടും പരിസരവും ശുചിയാക്കുന്നതോടൊപ്പം വ്യക്തിശുചിത്വവും പാലിക്കണം. അതുപോലെ തന്നെ പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം എല്ലാവരും ഒന്നിച്ചു ശ്രമിച്ചാൽ രോഗങ്ങളെല്ലാം ഒഴിവാക്കാം

                       ശുചിത്വമുള്ള നാട്ടിൽ രോഗങ്ങൾ ഇല്ലാതാകും 
വിനായക്
4 കീഴല്ലൂർ നോർത്ത് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം