കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/വരുന്നത് അടിപൊളി നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വരുന്നത് അടിപൊളി നാളുകൾ

"വരുന്നത് അടിപൊളി നാളുകൾ " ഇനി പരീക്ഷയൊന്നുമില്ല

മമ്മ പറഞ്ഞത് കേട്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. എല്ലാവരും പറയുന്നത് കേട്ടിരുന്നെങ്കിലും ഞങ്ങൾ കുട്ടികൾക്ക് ഗുണമുള്ളത് എന്തോ ആണ് കൊറോണ എന്ന് ഇപ്പോഴാണ് മനസ്സിലായത് .

സന്തോഷം അധികമൊന്നും നീണ്ടുനിന്നില്ല അടുത്തദിവസം വീടിനു മുൻപിലെ ഗേറ്റ് പൂട്ടിയിട്ട് പപ്പാ അത് വരെ കേട്ടിട്ടില്ലാത്ത ഒരു വാക്കു പറഞ്ഞു. "ലോക്ഡൗൺ"ഗേറ്റിന് വെളിയിൽ ഇറങ്ങരുതെന്ന് അല്പം കടുപ്പിച്ചു പറയുകയും കൂടി ചെയ്തപ്പോൾ ഈ കൊറോണ അത്ര നിസ്സാരനല്ലെന്ന് മനസ്സിലായി…………

വീടിനു വെളിയിൽ ഇറങ്ങാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ എനിക്ക് സങ്കടമായി …………….

ഇതിനിടയിൽ ഒരു പുതിയ കാര്യവും കൂടി കേട്ടു കോവിഡ് 19 അണ് കൊറോണ പരത്തുന്ന അസുഖമാണെന്നും അത് കാരണം ലോകത്ത് ഒരുപാട് പേർ മരിച്ചു പോകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി………..

ആ സുഖം വരാതിരിക്കണമെങ്കിൽ നമ്മൾ പുറത്തു പോകാതെ വീട്ടിൽ തന്നെ ഇരിക്കണം എന്ന് വല്യപ്പച്ചനും പപ്പയും ഒക്കെ പറഞ്ഞപ്പോൾ എന്റെ സങ്കടം അല്പം കുറഞ്ഞു………..

"മരിച്ചു പോകുന്നതിലും നല്ലതല്ലേ വീട്ടിൽ ഇരിക്കുന്നത്."

എങ്കിലും ഗേറ്റിലേക്ക് നോക്കുമ്പോൾ എനിക്ക് സങ്കടം വരും. പപ്പയുടെയും മമ്മയുടെയും ഇടയ്ക്ക് ഇരുന്ന് സ്കൂട്ടറിൽ കറങ്ങിനടക്കാൻ പറ്റാത്തതും ,പോപ്കോൺ കഴിക്കാനായി മാത്രം സിനിമകൾ മുടങ്ങിയതും ,ചേട്ടനോടൊപ്പം ഉള്ള സൈക്കിൾ യാത്ര മുടങ്ങിയതും ,അങ്ങനെ എന്റെ സങ്കടങ്ങൾ പറഞ്ഞാൽ തീരില്ല……

അങ്ങനെ സങ്കടപ്പെട്ട് ബോറടിച്ച് ഇരിക്കുമ്പോൾ എനിക്ക് ഒരു പുസ്തകം കിട്ടി ."അരസൈക്കിൾ" പതിയെ വായിക്കാൻ തുടങ്ങി നാല് കഥകൾ ഉള്ള ഒരു ചെറിയ പുസ്തകം. വായിച്ചു……... വായിച്ചു…….. രസം പിടിച്ച് മൂന്ന് കഥകൾ വായിച്ചു കഴിഞ്ഞു. ഇനി നാലാമത്തേതും വായിക്കണം. പത്രവായനയും നല്ല രസമുള്ള കാര്യമാണ്. ചേട്ടനും വായിക്കുന്നുണ്ട് . ഒരു പുസ്തകം വായിച്ചു തീർന്നു.ഇപ്പോൾ രണ്ടാമത്തേതാണ് വായിക്കുന്നത്.മുട്ടത്തു വർക്കിയുടെ” ഒരു കുടയും കുഞ്ഞു പെങ്ങളും" വായനക്കൊപ്പം കളികൾക്കും കുറവൊന്നുമില്ല……….

എന്റെ കൊച്ചു വീടും ചെറിയ മുറ്റവും ഒക്കെ കളിസ്ഥലം ആക്കി മാറ്റി സാറ്റ് കളിയും ക്രിക്കറ്റും ഫുട്ബോളും ഒക്കെയായി അടിപൊളി .പപ്പയും മമ്മയുമൊക്കെ ടീമിലുണ്ട് അതുകൊണ്ട് നല്ല രസമാ…...

വീടിനുചുറ്റും ഓലമടൽ ഒക്കെ വെച്ച് ട്രാക്ക് ഉണ്ടാക്കി സൈക്കിൾ റൈഡ് ഒക്കെ നടത്തും .പുളിയൻ മാങ്ങ ഉപ്പും മുളകും കൂട്ടി കഴിച്ചതും വല്യമ്മ ഉണ്ടാക്കിയ വട്ടയപ്പത്തിന്റെ രുചിയും കൊറോണ പോയാലും മനസ്സിൽ നിന്നു പോവില്ല അങ്ങനെ പതുക്കെ പതുക്കെ സങ്കടങ്ങൾ ഒക്കെ മാറി സന്തോഷമായി

പപ്പയും മമ്മയും വല്യമ്മയും വല്യച്ഛനും പിന്നെ ഞാനും ചേട്ടനും ഒരുമിച്ച് എന്ത് രസമാ……… ബന്ധുക്കളെയും കൂട്ടുകാരെയും നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും വാട്സാപ്പിൽ ഒക്കെ കാണാറുണ്ട് ആകെ സങ്കടം അസുഖം വന്നവരെക്കുറിച്ചും മരിച്ചുപോകുന്നവരെക്കുറിച്ചും വായിക്കുമ്പോഴാണ്. അവർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കാറുണ്ട്.

ഒരുദിവസം ഉറങ്ങാൻ കിടക്കുമ്പോൾ പപ്പാ ചേട്ടനോട് പറഞ്ഞത് കേട്ടു ഈ ലോക്ഡൗൺ കഴിയുമ്പോൾ എല്ലാം മാറും എന്നും ലോകത്ത് എല്ലാം ആ മാറ്റങ്ങൾ ഉണ്ടാവും എന്നും നമ്മൾ ശ്വസിക്കുന്ന വായു ശുദ്ധമാകും പുഴകൾ വൃത്തിയാക്കും എല്ലാവരുടെയും ആരോഗ്യം കൂടുതൽ മെച്ചപ്പെടും എന്നൊക്കെ……

ഒരു അടിപൊളി ലോകമാണത്രേ നമ്മളെ കാത്തിരിക്കുന്നത് പ്രത്യേകിച്ച് നമ്മൾ കുട്ടികളെ പക്ഷേ കിട്ടുന്നതെല്ലാം വലിച്ചുവാരി കഴിക്കുകയും പ്ലാസ്റ്റിക്ക് ഉൾപ്പെടെ എല്ലാം വലിച്ചെറിയുന്നതും ഒക്കെ ചെയ്താൽ എല്ലാം പഴയതുപോലെയാവും……

അങ്ങനെയാവാൻ നമ്മൾ അനുവദിക്കരുത് കൂട്ടുകാരെ നമുക്ക് കൈകോർക്കാം നമുക്കായും നമുക്ക് നമ്മുടെ പ്രകൃതിക്കായും


സൈന ഫാത്തിമ
2 എ ഗവ.യു പി സ്കൂൾ കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 10/ 2021 >> രചനാവിഭാഗം - ലേഖനം