കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/--ശുചിത്വം--

Schoolwiki സംരംഭത്തിൽ നിന്ന്
--ശുചിത്വം--

എന്റെ നാട്ടിൽ അമ്മു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അമ്മുവിന്റെ കുടുംബം അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു. എന്നാൽ അവരുടെ അയൽവാസി വീട് വൃത്തിയാക്കിയിരുന്നില്ല. അയാളുടെ വീടിന്റെ മുന്നിൽ ചവർ ഇട്ടു കത്തിക്കും, വീട് വൃത്തിയാക്കില്ല , മുറ്റം തൂക്കില്ല , മാലിന്യങ്ങൾ ശ്രദ്ധയോടെ സംസ്ക്കരിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾക്ക് തീരെ വയ്യാതായി , തുടർന്ന് ഡോക്ടറെ കാണാൻ പോയി. ഡോക്ടർ പരിശോധിച്ചപ്പോൾ എലിപ്പനിയാണെന്ന് കണ്ടെത്തി. തുടർന്ന് ആരോഗ്യ പ്രവർത്തകർ അയാളുടെ വീടും പരിസരവും വൃത്തിയാണോ എന്ന് പരിശോധിക്കാൻ ചെന്നു. ആ വീടും പരിസരവും വൃത്തിയായിരുന്നില്ല , എന്നതിനാൽ ശുചിത്വത്തിന്റെ ആവശ്യത്തെക്കുറിച്ച് അദ്ദേഹത്തെ ബോധവത്ക്കരിച്ചു , മടങ്ങി. പിന്നീട് അമ്മുവിന്റെ അച്ഛൻ അയാളെ കാണാൻ ചെന്നു. അമ്മുവും അച്ഛനും കൂടി വീടും പരിസരവും വൃത്തിയാക്കി. തുടർന്ന് ശുചിത്വം പരിപാലിക്കണം എന്ന് ഉപദേശിച്ചിട്ട് അമ്മുവും അച്ഛനും മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് പനി മാറിയതിനു ശേഷം അയാൾ പിന്നീട് എപ്പോഴും വീട് ശുചിത്വത്തോടെ പരിപാലിച്ചു.


സായ M ജഹാംഗീർ
5 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ