കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം(2020)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. നമ്മൾ മിക്ക ദിവസങ്ങളിലും പലയിടത്തും പോകാറുണ്ട്.പലരുമായും സമ്പർക്കം പുലർത്താറുണ്ട്. അപ്പോഴൊക്കെ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടും ' ഇവ പല രോഗങ്ങൾക്കും കാരണമാകും ഇവയെ തടയാൻ വൃക്തി ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്.
പഴമക്കാർ ശീലിച്ചിരുന്ന ഒരു രീതിയാണ് ഈ കാലഘട്ടത്തിൽ നാം ഓർക്കേണ്ടത് . പണ്ടുകാലത്ത് വീടിന്റെ പൂമുഖത്ത് കിണ്ടിയിൽ എപ്പോഴും വെള്ളം നിറച്ചു വച്ചരിക്കും. കൈകാലുകൾ കഴുകാതെ വീടിനുള്ളിൽ കടക്കാൻ അനുവാദമില്ലായിരുന്നു. പക്ഷേ ഇന്നത്തെ തലമുറ ഈ പ്രവൃത്തിയെ പഴമക്കാരുടെ വിവരമില്ലായ്മയായി കണ്ടിരുന്നു.എന്നാൽ കോവിസ് 19 എന്ന മഹാമാരിയെ നേരിടുന്ന നമ്മൾ ഈ പഴയ ആചാരത്തിന്റെ മഹത്വം മനസിലാക്കുന്നു.
നമ്മളോരോരുത്തരും വ്യക്തി ശുചിത്യം പാലിക്കണം കൈകാലുകൾ വൃത്തി യാക്കി മാത്രം വീടിനുള്ളിൽ പ്രവേശിക്കുക , ദിവസവും രണ്ടു നേരം കുളിക്കുകയും പല്ലു തേയ്ക്കുകയും ചെയ്യുക ,നഖങ്ങൾ വെട്ടി വെടിപ്പാക്കുക തുടങ്ങിയ പ്രവർത്തികൾ ഇതിൽ ഉൾപ്പെടും . ഇതിനോടൊപ്പം പോഷകാഹാരവും ശരിയായ വ്യായാമവും അത്യാവശ്യമാണ്.വൃക്തികൾ ശുചിയാകുന്നതിനോടൊപ്പം പരിസരവും ശുചിയായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.നാം പാലിക്കേണ്ട വൃക്തി പരിസര ശുചിത്യത്തിന്റെ പ്രാധാന്യം പ്രകൃതി മഹാമാരികളിലൂടെ നമ്മെ വീണ്ടും വീണ്ടും ഓമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ................

വിസ്മയ മോഹൻ ആർ എസ്
6 C കാർമൽ ജി എച്ച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം