കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/നാളത്തെ പൗരന്മാർ

Schoolwiki സംരംഭത്തിൽ നിന്ന്
നാളത്തെ പൗരന്മാർ


നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. തണലും ശുദ്ധ വായുവും തരുന്ന മരങ്ങളെ നാം വെട്ടിനശിപ്പിക്കുന്നു. തോട്ടിലും, ആറ്റിലും എന്തിനു ഏറെ പറയുന്നു. ചെറിയ കുളം പോലും നാം മലിനമാക്കുന്നു. പ്ലാസ്റ്റിക് കവറുകൾ കത്തിച്ചു പ്രകൃതിയെ നാം മലിനമാക്കുന്നു അവ ശ്വസിച്ചു എന്തെല്ലാം രോഗങ്ങൾ ഉണ്ടാകുന്നു. ആറുകളിൽ നിന്നും മണൽ വാരി കുഴികളാക്കി എത്രയോ ആളുകൾ അതിൽ അകപ്പെട്ടു മരിക്കുന്നു.

ഇനിയെങ്കിലും നാം നമ്മുടെ പരിസ്ഥിതിയെ സ്നേഹിക്കണം. നമ്മൾ നമ്മുടെ പ്രകൃതിയെ നശിപ്പിച്ചാൽ അവ തിരിച്ചും നമ്മെ ശിക്ഷിക്കും അതാണ്‌ ഇപ്പോൾ കുറച്ചു നാളായി നേരിടുന്ന വിപത്തും ഓരോ കൂട്ടുകാരും നമ്മുടെ വീടിന്റെ ചെറിയ സ്ഥലങ്ങളിലോ റോഡിന്റെ ഇരുവശങ്ങളിലോ ഒരു തൈയോ, ചെടികളോ നട്ട് നമ്മുടെ പ്രകൃതിയെ തിരിച്ചു കൊണ്ട് വരാം. നമ്മുടെ വീടിന്റെ ചുറ്റും നമുക്ക് ഒരു അടുക്കള തോട്ടം ഉണ്ടാക്കാം. വിഷ രഹിതമായ പച്ചക്കറികൾ നമ്മുടെ ആവിശ്യത്തിന് നമുക്ക് തന്നെ ഉണ്ടാക്കാം.

നമ്മളെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ നമ്മുടെ മണ്ണിൽ തന്നെ കൃഷി ചെയ്യാൻ കഴിഞ്ഞാൽ ആ പഴയ മനോഹരങ്ങളായ പച്ചപ്പും, നെൽപ്പാടങ്ങളും, മലിനമാകാത്ത തെളി നീരായ തോടുകളും, ആറുകളും ആഹാ...എന്ത് സുന്ദരമായ കാഴ്ചകളായിരിക്കും അവ. കൂട്ടുകാരെ കുഞ്ഞുങ്ങളായിരിക്കുമ്പോഴേ നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന നല്ല നല്ല കാര്യങ്ങൾ ചെയ്തു ശീലിച്ചാൽ നല്ല പൗരന്മാരായി വളരാൻ കഴിയും. നമ്മുടെ പരിസ്ഥിതി നാടിനും നമ്മൾ ഓരോരുത്തർക്കും അനുകൂലമാകുക തന്നെ ചെയ്യും. നമ്മുടെ പ്രകൃതിയെ ഇനിയെങ്കിലും മനസറിഞ്ഞു സ്നേഹിക്കാം.



ദേവിപ്രിയ
2 A കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം