കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/നാം നന്നായാൽ നാട് നന്നാകും
നാം നന്നായാൽ നാട് നന്നാകും
നാം നന്നായാൽ നാട് നന്നാകും നാട് നന്നായാൽ ലോകം നന്നാകും
മനുഷ്യ ജീവിതത്തിൽ നിർണ്ണയമായ ഒരു ഘടകമാണ് ശുചിത്വം. ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന്റെ പങ്ക് വളരെയേറെയാണ് .ഒരു വ്യകതിക്കു മാത്രം അല്ല സമൂഹത്തിനും ശുചിത്വം അനിവാര്യം ആണ് . പ്രാചീന കാലം മുതൽ പൂർവികർ ശുചിത്വത്തിൻറെ കാര്യത്തിൽ ശ്രദ്ധയുള്ളവരായിരുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വം പലതരത്തിലുണ്ട് . വ്യക്തിശുചിത്വം , പരിഥിതിശുചിത്വം, സാമൂഹികാശുചിത്വം എന്നിവയാണ്. ഒരു വ്യക്തിയുടെ ശുചിത്വം അവനെ/അവളെ രോഗങ്ങളിൽ നിന്നും പ്രതിയോധിക്കുന്നു . ഒരു വ്യക്തിക്ക് വ്യക്തിശുചിത്വം ഉണ്ട് എന്ന് പറന്നതുകൊണ്ടു അവൻ/അവൾ രോഗത്തിൽനിന്നു പ്രതിരോധിക്കപെടുന്നില്ല . പരിസരം ദിനംതോറും മലിനീകരിക്ക പെട്ടുകൊണ്ടിരിക്കുന്നു . മനുഷ്യൻ ദിനംതോറും പോകുന്ന സ്ഥലങ്ങളിൽ ശുചിത്വമില്ലായിമയുണ്ട് . നമ്മുടെ ചിന്താഗതികൾ ഇതൊന്നും തീരെ കണ്ടില്ല എന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു അതുകൊണ്ടു തന്നെ ശുചിത്വമില്ലായിമ ഒരു വലിയ കാര്യമായി നമുക്ക് തോന്നിയിട്ടില്ല . ശുചിത്വമില്ലായിമ കൊണ്ട് എന്തു സംഭവിക്കുന്നു എന്ന് നമ്മളിൽ പലരും ബോധവാന്മാരുമല്ല . പലരുടെയും സ്വാർത്ഥചിന്താഗതികൾ അവരെ അപകടങ്ങളിലേക്കു നയിക്കുന്നു. ഞാനും എന്റെ വീടും മാത്രം വൃത്തിയായാൽ മതി എന്നുള്ള ധാരണ നമ്മെ പരിസ്ഥിതിശുചിത്വത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു . മാറിയ ജീവിതസാഹചര്യങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നു . പരിസ്ഥിതിശുചിത്വമില്ലായിമ കാരണം പകർച്ചവ്യാധികൾ അവർത്തിക്കപ്പെടുന്നതിനാൽ ഇത് ജനങ്ങളെ പലരോഗാവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. സി. രാധാകൃഷ്ണൻ തൻ്റെ ലേഖനത്തിൽ പ്രതിപാദിപ്പിക്കുന്നതു എവിടെ ഓർമ്മ വരുന്നു," പ്രശ്നമുണ്ടാകുമ്പോൾ പരിഹാരം കാണുന്നതിനേക്കാൾ പ്രശ്നം വരാതിരിക്കുവാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗം ഉണ്ടാകുമ്പോൾ ശുചിത്വം പാലിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ആണ് നല്ലതു " ചുറ്റുപാടുകൾ അല്പം ആശ്വാസകരമാകുന്നതോടെ ഈവക കാര്യങ്ങൾ നാം മറക്കുന്നു. പലരുടേയൂം തെറ്റായ ചിന്തകൾ , " പാലത്തിനരികിൽ എത്തുമ്പോൾ ആലോചിക്കും പാലം കടക്കുന്ന കാര്യം " ഇത് എല്ലാ മനുഷ്യരെയും പല രോഗാവസ്ഥയിലേക്കു നയിക്കുന്നു'. ശുചിത്വം എന്നത് ഒരു വ്യക്തിക്ക് മാത്രമല്ല മറിച്ചു ഒരു സമൂഹത്തിന്റെ നിലനിൽപ്പിനു ആവശ്യമായ ഒന്നാണ് . ആയതിനാൽ നാം ഓരോരുത്തരും വ്യക്തിക്കുവേണ്ടിയല്ല സമൂഹത്തിനു വേണ്ടിയാണ് ശുചിത്വം പാലിക്കേണ്ടത് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം