കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/നമ്മുടെ വേസ്റ്റ്, നമ്മുടെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ വേസ്റ്റ്, നമ്മുടെ ഉത്തരവാദിത്വം.


രാമപുരം എന്ന സ്ഥലത്ത് രാമചന്ദ്രൻ എന്നൊരാൾ ഉണ്ടായിരുന്നു. അയാളുടെ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ ഒരുപാട് ദൂരെ നടന്നു. അയാൾക്ക് പിന്നെ മടിയായി. അതു കാരണം അയാളുടെ വീട്ടിലെ അവശിഷ്ടങ്ങൾ വഴിയിലിട്ടു. അയാൾ ചെയ്തത് കണ്ടു മറ്റുള്ളവരും രാമചന്ദ്രനെ പോലെ അവരുടെ ഭക്ഷണ അവശിഷ്ടങ്ങൾ റോഡിൽ തന്നെ ഇട്ടു. അങ്ങനെ അത് വലിയ മലയായി. വാഹനങ്ങൾക്ക് പോകാൻ പറ്റുന്നില്ല. ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ പറ്റുന്നില്ല. നമ്മൾ രാമചന്ദ്രനെ പോലെ ചെയ്യരുത്. ചെയ്താൽ നമ്മൾക്ക് ആണ് ബുദ്ധിമുട്ട് . അസുഖങ്ങൾ പടരും. പ്രകൃതിയുടെ സൗന്ദര്യം ഇല്ലാതെയാകും.


Amritasri M S
2 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ