കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/നമ്മുടെ വീടും പരിസരവും
ശുചിത്വം
ശുചിത്വം നമ്മൾ ആദ്യം പഠിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ്. നാം നമ്മുടെ വീടും പരിസരവും ശരീരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് എല്ലാവരും കൊറോണ വൈറസിനെ പേടിച്ചു നമ്മുടെ വീടിനുള്ളിൽ കഴിയുകയാണ്. ഇവിടെ നമുക്കു വേണ്ടത് ശുചിത്വമാണ്. അതിനായ് നമ്മുടെ കൈകൾ എപ്പോഴും സോപ്പ് കൊണ്ട് നന്നായി കഴുകണം. പുറത്തിറങ്ങുമ്പോൾ സാനിറ്റയിസറുകളും അതുപോലെ മാസ്കുകളും ഉപയോഗിക്കാൻ മറക്കരുത്. നമ്മുടെ പരിസരം വൃത്തിയാകാൻ നമ്മൾ പ്ലാസ്റ്റിക് ഉപയോഗിയ്ക്കാതിരിക്കുക. അവ പുറത്തു വലിച്ചെറിയാതിരിക്കുക. നമ്മുടെ ചുറ്റുമുള്ള മരങ്ങൾ വെട്ടി നശിപ്പിയ്ക്കുന്നതിനേക്കാൾ പുതിയ വൃക്ഷതൈകൾ നട്ടുപിടിപ്പിയ്ക്കാം. മരങ്ങൾ നമുക്ക് നല്ല വായു തരാനും മഴപെയ്യാനും സഹായിക്കുന്നു. പുഴകളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ വെള്ളം മലിനമാകും. എന്നെപ്പോലെ വളർന്നു വരുന്ന തലമുറകൾക്കു സുഖമായി ജീവിക്കാനും ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും പേടിയില്ലാതെ പുറത്തിറങ്ങുവാനും രോഗമില്ലാതെ വളരാനും നമുക്ക് വേണ്ടത് ശുചിത്വമാണ്. അതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രതിരോധിക്കാം. ശുചിത്വമുള്ള നല്ലൊരു നാളേയ്ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം