കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിൻ്റെ സ്വന്തം നാട്
ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് ഞാൻ അറിയപ്പെടുന്നത്. പരശുരാമൻ്റെ മഴുവിൽ നിന്നും പിറവിയെടുത്ത ഒരു ചെറിയ സംസ്ഥാനം. കേരവൃക്ഷങ്ങളുടെ നാട്, കേരളം. എനിക്ക് ഒരു കഥ പറയാനുണ്ട്. ഒരു കരകയറ്റത്തിൻ്റെ കഥ. ചൈനയിലെ വൂഹാനിൽ നിന്ന് ജന്മം കൊണ്ട് ലോകം മുഴുവൻ കീഴടക്കിയ ഒരു മഹാമാരി, അത് എന്നെയും പിടി കൂടി. അതുവരെ എന്നിൽ നിറഞ്ഞു നിന്ന പ്രകാശം ചെറുതായി മങ്ങാൻ തുടങ്ങി. എന്നിൽ എത്രയോ ജീവനുകൾ വസിക്കുന്നു. അവരെ ഓർത്ത് ഞാൻ ഒന്നു വിതുമ്പി. എൻ്റെ കണ്ണീർ അറബികടലിലേക്ക് ഒരു നീർച്ചാൽ പോലെ ഒഴുകി. എൻ്റെ വേദനയും സങ്കടവും കണ്ട് എന്റെ ജനങ്ങൾ കൈകോർത്തു. ആതുരസേവനരംഗത്തെ ദൈവങ്ങൾ എനിക്ക് താങ്ങായി നിന്നു. എൻ്റെ ഭരണകൂടം എനിക്ക് തണലായി. ആ മഹാമാരിയെ ഭയക്കാതെ കരുതലിന്റെ പാത അവർ എനിക്ക് കാട്ടി തന്നു. എനിക്ക് ഉറപ്പുണ്ട് ആ മഹാമാരിയെ നാം ഒത്തൊരുമിച്ചു കീഴ്പ്പെടുത്തും. രോഗമുക്തി നേടുക തന്നെ ചെയ്യും. ദൈവത്തിൻ്റെ സ്വന്തം നാടെന്നു വെറുതെയല്ല ഞാൻ അറിയപ്പെടുന്നത്. എന്നിൽ ദൈവങ്ങൾ വസിക്കുന്നുണ്ട്. അവരുടെ ശോഭയിൽ ഞാൻ ലോകമെമ്പാടും എന്നും അറിയപ്പെടും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ