കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഒരു വസന്തകാലം കൂടി......
ഒരു വസന്തകാലം കൂടി......
ഇതു വെറുമൊരു കഥയല്ല. എന്റെ അനുഭവമാണ്. അവധി ദിവസങ്ങളിലെ എന്റെയും ചേച്ചിയുടെയും പ്രധാന കളിസ്ഥലമായിരുന്നു വീടിന്റെ ടെറസ്. അവിടുന്ന് നോക്കിയാൽ അടുത്തുള്ള മേനോൻ അങ്കിളിന്റെ വലിയ മുറ്റമുള്ള വീട് കാണാം. അവിടെ നിറയെ ചെടികളും മരങ്ങളും ഉണ്ട്. മാവ്, പ്ലാവ്, ജാതി, പുളി, തെങ്ങു എന്നിങ്ങനെ കുറെ മരങ്ങളും പൂഞ്ചെടികളും ഉണ്ട്. എനിക്ക് ആ വീടിനോട് പ്രത്യേക അടുപ്പമാണ്. അണ്ണന്മാരും മൈനകളും കാക്കകളും കുയിലുകളും പലവര്ണങ്ങളിലുള്ള ചിത്രശലഭങ്ങളും അവിടുത്തെ മരങ്ങളിൽ കാണാൻ സാധിക്കും. ഒരു കുഞ്ഞു കാടാണെന്നു തോന്നിപ്പോകും. അങ്ങനെയിരിക്കെ ഒരു ദിവസം മേനോൻ അങ്കിളിന്റെ വീടിന്റെ മുന്നിൽ ബഹളം കേട്ടു. അന്വേഷിച്ചു പോയ അച്ഛൻ പിന്നീട് വന്നു കാര്യം പറഞ്ഞു. "അങ്കിളിന്റെ വീട്ടിലെ മരങ്ങളുടെ ഇലകളെല്ലാം വഴിയിലും മറ്റു വീടുകളിലും വീഴുന്നു പോലും. അതുകൊണ്ടു മരങ്ങളൊക്കെ ഉടനെ മുറിക്കണമെന്ന്",അച്ഛൻ പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു പറഞ്ഞു, "ആ മരങ്ങളൊന്നും മുറിക്കണ്ട എന്ന് പറയ് അമ്മേ ". "നമ്മൾ എന്താ മോളെ ചെയ്യാ ", എന്ന് പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് ഈ കാര്യത്തെ പറ്റി സംസാരിക്കാനായി അവിടെ ഒരു യോഗം വിളിച്ചിരുന്നു. ഞാനും അച്ഛനോടൊപ്പം പോയി. എല്ലാവരും മരം മുറിക്കണമെന്ന് തന്നെ പറഞ്ഞു. മേനോൻ അങ്കിളും ഒരു ജോലിക്കാരനുമാണ് ആ വലിയ വീട്ടിൽ താമസിക്കുന്നത്. ഭാര്യ മരിച്ചു. ഏകമകൾ ഓസ്‌ട്രേലിയയിലാണ്. മേനോൻ അങ്കിൾ ഒന്നും മിണ്ടാതെ വിഷമിച്ചു ഇരിക്കുകയാണ്. എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ പറഞ്ഞു, "മരങ്ങളൊന്നും മുറിക്കരുത്. വീഴുന്ന കരിയിലകൾ നമുക്ക് തൂത്തു കളഞ്ഞാൽ പോരെ. എത്രയെത്ര കിളികളും തത്തമ്മകളും വന്നു വിശ്രമിക്കുന്നതും ഫലങ്ങൾ തിന്നുന്നതും ഈ മരങ്ങളിലാണ്. ആ മാവിലൊരു അണ്ണാൻകൂടുണ്ട്. പുളിമരത്തിലോ കാക്കക്കൂടും. ഈ മരങ്ങളുള്ളതു കൊണ്ടാണ് നമ്മൾ ശുദ്ധവായു ശ്വസിക്കുന്നത്. ഈ മരങ്ങളെ മുരിക്കല്ലേ, പ്ലീസ് ". എല്ലാവരും കുറച്ചു നേരം മൗനമായിരുന്നു. മരങ്ങളുടെ ദീർഘായുസിനെ അംഗീകരിക്കുന്ന പോലെയായിരുന്നു അവരുടെ ആ ഇരിപ്പ്. എല്ലാവരും ഒരിക്കൽക്കൂടി തങ്ങളുടെ നിലനില്പിനെക്കുറിച്ചു ചിന്തിക്കുന്നത് പോലെ തോന്നി...... പിറ്റേന്ന് രാവിലെ എഴുന്നേറ്റു ഓടിച്ചെന്നു പുറത്തേക്കു നോക്കി. കാക്കകളും കുരുവികളും തത്തകളും മൈനകളും കളകളനാദം ഉതിർത്തുകൊണ്ട് വീണ്ടും ചില്ലകളിൽ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് കാണാമായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ