കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആനക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ആനക്കൂട്ടം


കൊമ്പു കുലുക്കി ചെവികളുമാട്ടി
നടന്നീടുന്നൊരു ആനക്കൂട്ടം
നീളൻകാലും നീണ്ട കൈയ്യും
പുറകിൽ നീണ്ടൊരു വാലുമുണ്ട്
ഒത്തൊരുമിച്ച് വരിവരിയായി
നടന്നീടുന്നൊരു ആനക്കൂട്ടം
എന്തൊരു ഭംഗി എന്തൊരു ചന്തം
ആനക്കുഞ്ഞിനെ കാണാനായി
പുഴയിൽ ചാടിക്കുളിച്ച് വന്നാൽ
ആനച്ചന്തം കൂടൂല്ലേ


 

റാബിയ
1 A കാവുങ്കൽ പ‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത