പ്രകൃതി ഒരു വികൃതി
വികൃതമായ പ്രകൃതി
പ്രകൃതിയുടെ വരദാനമാം
മണ്ണ് ...ജലം ....വായു.... പിന്നെ
കളകളം ഒഴുകുന്ന അരുവികൾ തോടുകൾ
കാറ്റിൽ ഉലയുന്ന കേര വൃക്ഷങ്ങൾ
പട്ടുവിരിച്ച പുൽപാടങ്ങൾ.....
തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ
എന്തുകൊണ്ടും സുന്ദരമായ പ്രകൃതി
അങ്ങനെ...... അങ്ങനെ.........
പ്രകൃതി വികൃതി തുടങ്ങി
പ്രളയം.... നിപ..... കൊറോണ.....സുനാമി...
തുടങ്ങിയങ്ങനെ.... അങ്ങനെ.......വികൃതികൾ
പ്രകൃതി ചോദിച്ചു നിങ്ങൾ തന്നെയല്ലേ...
നിങ്ങൾ മാത്രമല്ലേ......ഇതിനു പിന്നിൽ
എന്നെ എന്തിന് വികൃതി ആക്കി........?