കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ രോദനം


മനോഹരമായൊരു ഭൂമിയാം
എന്നെ നീ ഈ രൂപത്തിലാക്കി
മക്കളാം നിങ്ങളെ
മാറോട് ചേർത്തൊരെൻ
കൈകളാം വൃക്ഷങ്ങൾ വെട്ടിമാറ്റി

മാറിലെ അമൃതുകളൊക്കെയും ഊറ്റിയെടുത് ......
മണ്ണിലലിയിക്കാൻ വെമ്പിടുന്നോ
മക്കളാണെന്നോർത്തു സഹിച്ചു
ഞാനികാലമത്രയും

എന്നിലുറങ്ങുന്ന കാളിയെ ഉണർത്തി നീ
സംഹാര താണ്ഡവമാടുവനായി
സുനമിയായ് , പ്രളയമായ്‌ , ഓഖിയായ് നിപയായ് വന്നു താണ്ഡവമാടി
 എന്നിട്ടും മെന്നിലെ ദേഷ്യമൊടുങ്ങാതെ
കോവിഡായി വന്നു ഞാൻ കലി തുള്ളി

പൂമെത്ത പോലുള്ള എൻ ഉടലിലാകെ
പ്ലാസ്റ്റിക് വാരി വിതറി
എൻ രക്തമാവുന്ന നീരുറവയൊക്കെയും
മണ്ണിട്ട് മൂടിയല്ലോ.... നീ

കോണ്ക്രീറ്റ് കൊട്ടാരമാക്കി
എന്നിട്ടും നിലയ്ക്കാത്ത നിന്നിലെ അഹന്തയ്ക്
ഒരു വട്ടം കൂടി ഞാൻ
സംഹാര നൃത്തമാടും

ഒടുവിലെ നൃത്തമാടും.........
ലോകമാം അന്ത്യത്തിൻ
നൃത്തമാടും......

 

ശ്രീഹരി
V B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത