കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രൈമറി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനാചാരണം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ യു. പി. വിഭാഗത്തിൽ science ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് ,ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഇലകളുടെ ശേഖരണവും പ്രദർശനവും, ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമാണം,പരിസ്ഥിതി ദിന റാലി എന്നിവയും നടന്നു .എക്കോ ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും സ്കൂളിൽ ഒരു ഫലവൃക്ഷതൈ നടുകയും ചെയ്തു.
കമ്പോസ്റ്റ് നിർമ്മാണം
എക്കോ ക്ലബ്ബിന്റെയും പ്രവർത്തിപരിചയ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 12ന് ഏഴാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിൽ ഒരു കമ്പോസ്റ്റ് നിർമ്മിച്ചു.
വായനാദിനാചാരണം
വായനാദിനവുമായി ബന്ധപ്പെട്ട അസംബ്ലിയിൽ വെച്ച് പി .എൻ. പണിക്കർ അനുസ്മരണം നടത്തി. വായന വാരാചരണത്തിന്റെ ഉദ്ഘാടനം മുൻ ഹയർസെക്കൻഡറി വിഭാഗം മലയാളം മേധാവി ഇ വി ഹസീന ടീച്ചർ നിർവഹിച്ചു. വായനയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വളരെ സരസമായും സൗമ്യമായും ടീച്ചർ ഉത്തരം നൽകി. വായന മരിച്ചിട്ടില്ലെന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവമാണ് നമ്മുടെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫസ്റ്റ് എന്ന ടീച്ചർ വ്യക്തമാക്കി. എല്ലാ ക്ലാസിലെയും ക്ലാസ് ലൈബ്രറി ഉദ്ഘാടനം നടന്നു. കൂടാതെ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സാഹിത്യ ക്വിസ് മത്സരവും നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മത്സരവും ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബുക്ക് മാർക്ക് നിർമ്മാണവും നടത്തിയിരുന്നു.
യോഗാ ദിനം
ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ യോഗാസനങ്ങൾ പരിചയപ്പെടുത്തി. ഗൈഡ് മാസ്റ്റർ ആയ ഫർഹാന,ഷജ്ന എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊളാഷ് നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും നടത്തി.
പഠനയാത്ര
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി മലബാർ ബോട്ടാണിക്കൽ ഗാർഡനിലേക്ക് ഒരു പഠനയാത്ര നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ട പഠനയാത്ര കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു.
ലോക ജനസംഖ്യാദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 'ജനങ്ങൾ ലോക നന്മയ്ക്ക്' എന്ന തീമിനെ ആസ്പദമാക്കി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാർട്ടൂൺ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രേംചന്ദ് ദിനം ആഘോഷിച്ചു
ജൂലായ് 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തി .ഓൺലൈൻ ക്വിസ് മത്സരം ആയിരുന്നു നടത്തിയത്.കൂടാതെ വിദ്യാർഥികൾക്കായി പോസ്റ്റർ രചനമത്സരവും നടത്തി.
ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
ആറാം ക്ലാസിലെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ "Making a mango pickle " എന്ന അധ്യായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുപി വിഭാഗത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത പാചകരീതികളും പാചക വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ കൊണ്ടുവരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് നടത്തി.
ജൂലൈ പത്താം തീയതി യുപി വിഭാഗത്തിലെ കുട്ടികൾക്ക് സ്കൂൾ തല അലിഫ് ടാലന്റ് ടെസ്റ്റ് നടത്തി. യുപി വിഭാഗത്തിൽ നുഹ അസ്മ സബ് ജില്ലാതലത്തിലേക്ക് അർഹത നേടുകയും സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.