കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ/അക്ഷരവൃക്ഷം/'അമ്മയുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ സ്നേഹം

അമ്മയുടെ സ്നേഹം

വളരെ സുന്ദരമായ ഗ്രാമമാണ് രാമപുരം. ആ ഗ്രാമത്തിൽ വയസ്സായ ഒരു സ്ത്രീ താമസിച്ചിരുന്നു. അവർക്ക് ശിവാനി എന്നുപേരായ സുന്ദരിയായ ഒരു മകളുണ്ട്. ഒരു ദിവസം അമ്മയ്ക്ക് അസഹനീയമായ തലവേദന. അങ്ങനെ അവർ ആശുപത്രിയിലേക്ക് പോയി. ഡോക്ടർ ചോദിച്ചു പേരെന്താ അമ്മ പറഞ്ഞു ശാന്തി. ഡോക്ടർ വീണ്ടും ചോദിച്ചു. വയസ്സ് എത്രയാ. അമ്മ പറഞ്ഞു 65, എന്തു പറ്റിയതാ. അമ്മ പറഞ്ഞു കഠിനമായ തലവേദന.

പെട്ടെന്ന് അമ്മ തലകറങ്ങി വീണു. അമ്മയെ ഒരു മുറിയിലേക്ക് മാറ്റി. അല്പ സമയങ്ങൾക്ക് ശേഷം അമ്മ കണ്ണു തുറന്നു. അസഹനീയമായ ദാഹം കാരണം അമ്മ മകളോട് കുറച്ചു വെള്ളം കൊണ്ടുവരാൻ പറഞ്ഞു. മകൾ അരിശത്തോടെ പറഞ്ഞു "എന്തായാലും ചാവാൻ ആയി ഇനി വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമില്ല" ഇത് കേട്ടപ്പോൾ അമ്മയുടെ വാർദ്ധക്യം കൊണ്ട് കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകി അമ്മയുടെ തിളങ്ങുന്ന കണ്ണു നീരിനെ വകവയ്ക്കാതെ വൃദ്ധയായ അമ്മയെ മുറിയിൽ തനിച്ചാക്കി അവൾ പോയി. പെട്ടെന്ന് ആ മുറിയിലേക്ക് വെള്ള വസ്ത്രം ധരിച്ചുകൊണ്ട് ഒരു സിസ്റ്റർ കടന്നുവന്നു സിസ്റ്റർ പറഞ്ഞു അമ്മയ്ക്ക് ക്യാൻസറാണ് നാളെ തന്നെ ഒരു ഓപ്പറേഷൻ അത്യാവശ്യമാണ് അല്ലെങ്കിൽ അമ്മയുടെ ജീവൻതന്നെ അപകടത്തിലാകും ഓപ്പറേഷൻ ചെയ്യാൻ 5 ലക്ഷം രൂപ ചെലവ് വരും സിസ്റ്റർ ഇത്രയും പറഞ്ഞു പോയി .അല്പസമയത്തിനു ശേഷം മുറിയിൽ ഒരു പയ്യൻ വന്നു. കണ്ടാലൊരു 26 വയസ്സ് തോന്നിക്കുന്ന സുന്ദരനായ പയ്യനെ കണ്ടപ്പോൾ അമ്മ അവനോട് ചോദിച്ചു നീ ആരാ എനിക്ക് മനസ്സിലായില്ല അവൻ പറഞ്ഞു ഞാൻ നിങ്ങളെ പോലുള്ള അമ്മമാരെ സഹായിക്കാൻ വന്നതാണ്. അമ്മ പറഞ്ഞു നിന്നെ ദൈവം അനുഗ്രഹിക്കട്ടെ .പയ്യൻ പറഞ്ഞു അമ്മയുടെ ഓപ്പറേഷൻ ചെലവ് ഒക്കെ ഞാൻ അടച്ചിട്ടുണ്ട്.അമ്മ പറഞ്ഞു വളരെ നന്ദി മോനെ. അടുത്ത ദിവസം അമ്മയുടെ ഓപ്പറേഷൻ നടത്തി ഓപ്പറേഷനു ശേഷം അമ്മയുടെ അസുഖം ഭേദമായി ആ പയ്യൻ അമ്മയുടെ വീട്ടിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു അമ്മയുടെ ആശുപത്രി ദിനങ്ങളിൽ അമ്മയില്ലാതെ ഉള്ള ജീവിതം ഹരം കൊണ്ട് ആഘോഷിക്കുന്ന മകൾക്ക് പെട്ടെന്ന് ഒരു ദിവസം തലകറക്കം തുടങ്ങി തന്നെ പരിചരിക്കാൻ അമ്മ ഇല്ലാത്തതിനാൽ ആകെ ക്ഷീണിച്ചു അമ്മയുടെ സാന്നിധ്യം ആഗ്രഹിച്ചു അവൾ അമ്മയോട് ചെയ്തത് അവർക്ക് ലജ്ജതോന്നി അമ്മ ഹരിയുടെ കൂടെ വീട്ടിൽ എത്തി വീട്ടിലെ കാഴ്ച കണ്ട് അമ്മ ജെട്ടി തളർന്നുകിടക്കുന്ന തന്റെ മകളെ കണ്ട അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അമ്മ ഓടി തന്റെ മകളെ വാരിപ്പുണർന്നു കൊണ്ട് ആശുപത്രിയിലേക്ക് പോയി അമ്മ അവളെ നന്നായി പരിചരിച്ചു മാസങ്ങൾക്ക് ശേഷം അവളുടെ രോഗം ഭേദമായി അവർ ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിച്ചു പിന്നീട് അവർ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചു.


ഫാത്തിമ ഹന്ന എം കെ
6(VI) കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഹാൻഡികാപ്പ്ഡ്
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ