കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19@

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19@


നമ്മുടെ ലോകം കോവിഡ് 19 ഭീകരമായ വൈറസിന്റെ നടുവിലാണ്. ഇതിനെ തുടച്ചുനീക്കാനാണ് ശ്രമത്തിലാണ് നമ്മുടെ കേരളം. ഇതിനെ നമ്മൾ എന്ത് വിലകൊടുത്തും ഇല്ലാതാക്കും. കോവിഡ് 19 എന്ന വൈറസ് ആദ്യമായി പടർന്നത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടം എന്നാണ്. കൊറോണ എന്ന വൈറസ് നമ്മുടെ ഓരോരുത്തരുടെയും ജീവൻ എടുക്കുകയാണ്. നമ്മുടെ കേരളത്തിൽ ഈ രോഗം അധികമായി പടർന്നു പിടിക്കാതിരിക്കാൻ ഉള്ള കാരണം നമ്മുടെ കേരളത്തിന്റെ ജാഗ്രതയാണ്. ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സമ്പർക്കത്തിലൂടെ പകരുന്നു. ഇത് അതിജീവിക്കാൻ നമ്മൾ എന്ത് ചെയ്യും ഈ രോഗത്തെ നമ്മൾ ഒറ്റക്കെട്ടായി നേരിടും. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

റഷ ഫാത്തിമ
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം