കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ-കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-കോവിഡ് 19

നാട്ടിലെങ്ങും കൊറോണ കേൾക്കുന്നതെല്ലാം കൊറോണയെപ്പറ്റി .കൊറോണ ഒരു വൈറസ് ആണ്.എത്രപേരുടെ ജീവനെടുത്തു. പണ്ട് നിപ്പ വൈറസ് ആയിരുന്നു ജനങ്ങളെ പേടിപെടുത്തിയത്. ഇപ്പാൾ കൊറോണ വൈറസ് വന്നത് .കൊറോണ കാരണം ലോക്ക് ഡൗൺ ഉണ്ടായി ആളുകൾ അകലം പാലിച്ചു വീടുകളിൽ തന്നെ തങ്ങേണ്ടി വന്നു .അതുകൊണ്ട് തന്നെ റോഡുകൾ ശൂന്യമാണ് .ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നു .രോഗം ആദ്യം പിടിപെട്ടത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസ് ആളുകളിൽനിന്നും ആളുകളിലേക്ക് പടരുകയാണ് .കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടരുന്നു .കൊറോണ പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക .പുറത്തു പോകുമ്പോൾ മാസ്ക്കും ഗ്ലൗസും ധരിക്കുക .നമുക്ക് ഒന്നിച്ചു കൊറോണയെ നേരിടാം .പേടി വേണ്ട ജാഗ്രതയാണ് വേണ്ടത് .

കൈവിടാതിരിക്കാം .....കൈ കഴുകൂ .....

ഷസ്ന എം.കെ
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം