കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

മീനുവും ഉണ്ണിയും നല്ല കൂട്ടു കാരാണ്. ഒരു ദിവസം മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവർ മാവിൻ ചുവട്ടിൽ ഒരു പഴുത്ത മാമ്പഴം വീണ് കിടക്കുന്നത് കണ്ടു. ആ മാമ്പഴത്തിന്റെ തൊട്ടടുത്തായി ഒരു കീടാണു മീനുവിനെയും ഉണ്ണിയേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. "ഇത് തന്നെ പറ്റിയ സമയം രണ്ടിനേം കുറച്ചു നാൾ അടക്കി ഇരുത്താം " കീടാണു മനസ്സിൽ കരുതി. "ഹായ് അതാ ഒരു മാമ്പഴം "ഉണ്ണി കുട്ടൻ തുള്ളിച്ചാടി. അവൻമാമ്പഴം എടുക്കാനായി ഓടി ചെന്നു. ഇത് കണ്ട കീടാണു മാമ്പഴത്തിലേക് ഒരൊറ്റ ചാട്ടം. മീനു ഞാൻ പകുതി കഴിച്ചിട്ടു നിനക്ക് തരാം ഉണ്ണി വേഗം മാമ്പഴം വായിലേക്ക് വെക്കാൻ നോക്കി. പക്ഷെ മീനു അവനെ തടഞ്ഞു "അയ്യോ ഉണ്ണി കഴിക്കല്ലേ നിനക്ക് സലിന ടീച്ചർ പറഞ്ഞത് ഓർമയില്ലേ.... പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രെ കഴിക്കാവൂ എന്ന്. വാ നമുക്ക് ഇത് അമ്മയെ ഏല്പിക്കാം. " അവർ അമ്മയുടെ അടുത്ത് മാമ്പഴം കൊടുത്തു. അമ്മ ഒരു പാത്രത്തിൽ വെള്ളമെടുത്തു എന്നിട്ട് അതിൽ കുറച്ചു മഞ്ഞൾ പൊടി ഇട്ടു എന്നിട്ട് മാമ്പഴം എടുത്ത് അതിൽ മുക്കി വെച്ചു. പാവം കീടാണു മഞ്ഞൾ വെള്ളത്തിൽ മുങ്ങി ചത്തു പോയി.

അമയ ദേവ്
III കാപ്പാട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ