കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അതിജീവനം      
                            ലോകം മുഴുവൻ പേടിച്ചുവിറച്ച് ഒരു വൈറസ് ബാധ covid-19.  പ്രളയത്തെക്കാളും നിപ്പയെകാളും ശക്തിയാർജിച്ച മഹാമാരി. രാത്രി എന്നില്ല പകൽ എന്നും ഇല്ല. മറ്റുള്ളവരുടെ ജീവനു വേണ്ടി ജോലി ചെയ്യുന്ന ഡോക്ടർമാർ ,ആരോഗ്യപ്രവർത്തകർ ,പോലീസുകാർ ,എന്നിവരെ നാം നമിക്കുക തന്നെ വേണം. എന്തിനേറെ പറയുന്നു ,നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും, പടത്തലവനെപ്പൊലെ മുന്നിൽ നിന്നും പൊരുത്തുന്ന മഹാനായ മുഖ്യമന്ത്രിയും, പട്ടിണിപ്പാവങ്ങളുടെ വിശപ്പു മാറ്റുന്നു . മറ്റു വികസിത ലോകരാജ്യങ്ങളിൽ 24 മണിക്കൂർ കൊണ്ട് ആയിരത്തോളം പേർ മരിച്ചു വീഴുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ നമ്മെ ചേർത്തുപിടിക്കുന്ന ഒരു പ്രതീക്ഷയുണ്ട് നാം ഈ മഹാമാരിയെ അതിജീവിക്കും. അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക ,കൈകൾ ഇടവിട്ടിടവിട്ട് സോപ്പ്, ഹാൻവാഷ് എന്നിവ ഉപയോഗിച്ച് കഴുകുക .ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് കഴിവതും പോവാതിരിക്കുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
                                                                                              
     
കൃഷ്ണ ഹരി
5 B കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം