കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ സുന്ദര ജീവിതം


     വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിനമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ഒരു സംസ്കാരമാണ് ആരോഗ്യം പോലെ തന്നെ വ്യക്തിയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തി ശുചിത്വത്തിലൂടെയാണ് സ്വഭാവത്തെ സമൂഹം വിലയിരുത്തുന്നത്. ജീവലോകം എത്രമാത്രം മനോഹരവും വൈവിദ്ധ്യം ഉള്ളതുമാണ്. വൈറസ്, ബാക്ടീരിയ കോടിക്ക ണക്കിന് കോശങ്ങൾ ഉള്ള ആനയും, നീലതിമിംഗലവും മനുഷ്യനുമെല്ലാം ഈ വൈവിദ്ധ്യത്തിൽ ഉൾപ്പെടുന്നു. ഇന്നത്തെ മനുഷ്യ സമൂഹം വിവിധ പകർച്ചവ്യാധികൾ വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാന കാര്യം പൊതു ശുചിത്വം ഇല്ലായ്മയാണ്. വ്യക്തി ശുചിതത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലു ആവുന്ന ജനങ്ങൾ പൊതുശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിറകിലാകുന്നു. ഇതിലൂടെയാണ് മാറാരോഗങ്ങൾ ഉടലെടുക്കുന്നത്. അതുകൊണ്ടു തന്നെ വ്യക്തിശുചിത്വത്തിനു ഊന്നൽ നൽകേണ്ടതാണ്. എന്നാൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെയും പുതുതലമുറയെയും വാർ ത്തെടുക്കാൻ ആവുകയുള്ളൂ..
     

നഫീസത്തുൽ ഹുദ എ കെ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം