കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/വിദൂരതയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വിദൂരതയിലേക്ക്


ദേശാടനക്കിളി. എങ്ങോട്ടു
പറക്കുന്നു നീ
അക്കരെപ്പച്ചയും
പ്രതീക്ഷിച്ചായിരിക്കില്ലെ
നിന്റെയീ ജൈത്രയാത്ര.
നിന്റെ കണ്ണുകളിൽ
കാണുന്നു ഞാൻ നീ
സഹിച്ച ദുഖം ,ഈ
വേനൽച്ചൂടിൽ നിന്റെയീ -
തൂവെള്ളച്ചിറകുകൾ
കരിഞ്ഞിട്ടാത്തത്
മഹാഭാഗ്യം. ഒരു തുള്ളി
ദാഹജലത്തിനു -
കൊതിക്കുന്ന നിന്റെ
കണ്ഠം സ്പന്ദിക്കുന്നു
നിശ്ശബ്ദം.കാടും മേടും
കടന്നെത്തിയതായിരി-
ക്കില്ലെ നീ ,പക്ഷേ നീ
കണ്ടുവോ എവിടെങ്കിലും
നല്ലൊരു പുൽത്തകിടി നിർഭയം
പറന്നിറങ്ങാൻ ,ഉണ്ടോ
സ്വാതന്ത്രത്തോടെ
ദാഹമകറ്റാനൊരു തടാകം
വിദൂരതയിലേക്കു കണ്ണും
നട്ടിരിക്കുന്ന നിന്റെ
കണ്ണിലെ പ്രതീക്ഷയുടെ തിളക്കം നഷ്ടപ്പെടുന്നുവോ ,കനലെരിയുന്ന
നിന്റെ തൊണ്ടയിൽ പാട്ടുകൾ കുറുകുന്നുവോ,
നീ തളർന്നുവീഴുന്നുവോ
മലീനസമാക്കപ്പെട്ടയീ ഭൂമിയിൽ!

ഇന്ദിവർ
7 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത