കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/വരുമാനം

Schoolwiki സംരംഭത്തിൽ നിന്ന്
വരുമാനം


     ഒരിടത്ത് ഒരു പാൽക്കാരനുണ്ടായിരുന്നു ചന്ദ്രൻ എന്നാണ് അയാളുടെ പേര് ഭാര്യയും മക്കളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം അയാൾ രാവിലെ 6 മണി മുതൽ പാൽ വിൽക്കാൻ ഇറങ്ങുമായിരുന്നു ഒരു പാട് ആളുകൾ പാൽ വാങ്ങും അങ്ങനെ ഒരു ദിവസം അയാളുടെ വീട്ടിനടുത്ത് ഒരു ധനികൻ താമസിക്കാൻ വന്നു അയാളുടെ പേര് ബാലു എന്നായിരുന്നു ബാലുവും ചന്ദ്രനും ചങ്ങാതിമാരായി പക്ഷെ ചന്ദ്രന്റെ മനസ്സിൽ ബാലുവിനെ പോലെ ധനികൻ ആകണമെന്നായിരുന്നു ഒരു ദിവസം പാൽ വിറ്റു മടങ്ങി വരുമ്പോൾ മറ്റൊരു പാൽക്കാരൻ പാലിൽ വെള്ളം ചേർത്ത് ഇരട്ടി കാശുണ്ടാക്കുന്നത് കണ്ടു അയാൾ വിചാരിച്ചു :- ഞാൻ ഇയാളെ പോലെ ചെയ്താൽ ബാലുവിനെ പോലെ ആകാം അങ്ങനെ ചന്ദ്രൻ പാലിൽ വെള്ളം ചേർക്കാൻ തുടങ്ങി പിന്നെ ആൾക്കാർ മറ്റൊരു പാൽക്കാരനിൽ നിന്ന് പാൽ വാങ്ങാൻ തുടങ്ങി അങ്ങനെ ചന്ദ്രന്റെ വരുമാനം നഷ്ട്ടപ്പെട്ടു തന്റെ അത്യാഗ്രഹം കാരണമാണ് വരുമാനം നഷ്ട്ടപ്പെട്ടത് എന്ന് മനസ്സിലായി
     ഗുണപാഠം :- അത്യാഗ്രഹം ആപത്ത്
     

യാദവ് കെ കെ
5 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ