കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ലോക്ഡൌൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൌൺ കാലം


     കൂട്ടുകാരേ, എല്ലാവർക്കും സുഖം തന്നെ എന്ന്‌ വിശ്വസിക്കുന്നു . മൂന്നു പരീക്ഷ കഴിഞ്ഞു നാലാമത്തെ പരീക്ഷക്കുള്ള വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു, അപ്പോഴാണ് പരീക്ഷ നിർത്തി വച്ചു എന്ന് ഞാൻ അറിയുന്നത് വിഷമം തോന്നി.പരീക്ഷ മുതങ്ങിയതിനേക്കാളേറെ കൊറോണ എന്ന മഹാമാരി അപകടകരമായ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ ഏറെ വിഷമം തോന്നി. നമ്മുടെ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ എല്ലാവരും പ്രതേകിച് നമ്മെ പോലുള്ള കുട്ടികൾക്കുള്ള നിർദേശങ്ങൾ, അക്ഷരം പ്രതി അനുസരിച് വീട്ടിൽ തന്നെ നിന്നു. അതു കൂടാതെ ഇടക്കൊകെ പാഠങ്ങൾ ഒക്കെ പഠിക്കാറുണ്ട്. കൂടാതെ എന്റെ ഉമ്മയും ഇത്താത്തയുമൊക്കെ വീട്ടിൽ ചെയ്യുന്ന ഓരോ പ്രവൃത്തികൾക്കും ചെറുതായി ഞാൻ സഹായിക്കും. അതു കൂടാതെ എന്റെ ഇത്താത്ത അത്യാവശ്യം വിത്തുകൾ പാകി കൃഷി ചെയ്യുമ്പോൾ അതിലും ഞാൻ സഹായിക്കാറുണ്ട്. പിന്നെ ഈ കൊറോണ കാലത്ത് ടി വി ന്യൂസ്‌ അധിക നേരവും കാണാറുണ്ട്. ഇങ്ങനെയൊക്കെയാണ് എന്റെ ഈ ലോക്ഡൗണിൽ വീട്ടിലെ വിശേഷങ്ങൾ. എല്ലാ കൂട്ടുകാരും നമ്മുടെ രാജ്യത്തും ലോകമെൻപാടും പടർന്നുപിടിച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19എന്ന മഹാവിപത്ത്‌ ലോകത്ത് നിന്ന് തുടച്ച് നീക്കാൻ നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരും, നിയമ പാലക്കാരും, സന്നദ്ധ സംഘടനകളും പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ നമ്മൾ എല്ലാവരും അവർക്കു വേണ്ടി ഐക്യദാർഢ്യവും അതുപോലെ പ്രാർത്ഥനയും ഉണ്ടാവണം. എല്ലാവർക്കും ഐശ്വര്യവും ആരോഗ്യവും നേരുന്നു.
     

സജ ഫാത്തിമ പി കെ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം