കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
'ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്


      നമ്മുടെ ലോകം നേരിടുന്ന ഒരു മാരകമായ രോഗമാണ് കൊറോണ വൈറസ് (കോവിഡ് 19).
      ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും തുടക്കം കുറിച്ച് ഇപ്പോൾ ലോകം ഒട്ടുക്കും നേരിടുന്ന ഒരു മാരക രോഗമായി ഈ വൈറസ് മാറിയിരിക്കുന്നു. ഈ മാരക വൈറസ് മൂലം ലോകത്തു തന്നെ ഒരു പാടു പേരുടെ ജീവൻ പൊലിഞ്ഞു. അതു പോലെ തന്നെ ഒട്ടനവധി പേർ ഇപ്പോൾ രോഗികളായും നിരീക്ഷണ ത്തിലായും ആശുപത്രിക കളിലും വീടുകളിലും കഴിയുന്നു.
      ഈ വൈറസ് വായുവിൽ നിന്ന് പടരുന്ന ഒരു തരം വൈറസ് അല്ല. ഇത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് സമ്പർക്കം വഴി പടരുന്ന വൈറസ് ആണ്. അതു കൊണ്ടു തന്നെ ഈ വൈറസിനെ ഭയപ്പെടേണ്ട ആവശ്യമില്ല നിയന്ത്രിച്ചാൽ മാത്രം മതി. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യു കൊണ്ടോ മറക്കുക. ഒരു വ്യക്തിയുമായി ഇടപഴകുമ്പോൾ 1മീറ്റർ അകലം പാലിക്കുക. 20മിനുട്ട് കൂടുമ്പോൾ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. ഇങ്ങനെയൊക്കെ ചെയ്താൽ ഈ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം.
      തൊണ്ടവേദന, ചുമ, ശ്വാസമെടുക്കാനുള്ള തടസ്സം ഉള്ളവർ എന്നിവർ ആരോഗ്യപ്രവത്തകരുമായി ബന്ധപെടുക. മുകളിൽ സൂചിപ്പിച്ചവയാണ് ഈ വൈറസ് ഉള്ളവരിൽ കാണുന്ന പ്രധാനപെട്ട ലക്ഷണങ്ങൾ.
      കേരളം ഇപ്പോൾ ലോക്ക് ഡൗണിലാണ്. അതു കൊണ്ട് പോലീസുകാരും ആരോഗ്യപ്രവർത്തകരും ഒരുക്കുന്ന നിയന്ത്രണങ്ങൾ നമ്മൾ പാലിക്കുക. അവർ സ്വയം സുരക്ഷക്ക് വേണ്ടിയല്ല സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് പൊരുതുന്നത്. അതു കൊണ്ടു നമ്മൾ ഒറ്റകെട്ടായി നിന്ന് പൊരുതാം. നമ്മുടെ പഴയ നാടിനെ നമുക്ക് തിരിച്ചു കൊണ്ടു വരാം. ഭയപ്പെടേണ്ടതില്ല ജാഗ്രത മതി. നമ്മൾ എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ മഹാമാരിയെ നമുക്ക് തുരത്താം...........
     

ഫാത്തിമത്ത്‌ ഫറാഷ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം