Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
ലോകരാജ്യങ്ങളെ ഭീതിയിലാഴ്തതിയ കോവിഡ്19 എന്ന കൊറോണ വൈറസ് ഇന്നും ലോകത്തെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്.ഏകദേശം ആറ് മാസത്തോളമായിട്ടുണ്ടാവും ഈ മഹാമാരി നമ്മുടെ ഓരോ ആളുടേയും ഹൃദയത്തിൽ ഒരു ഉൽക്കണ്ഠയായി . ലക്ഷങ്ങൾ മരണപ്പെടുകയും , ലക്ഷങ്ങൾ ചികിത്സയിലുമാണ്.
ഈ രോഗം പടരുന്നത് പ്രതലങ്ങളിൽ കൂടിയാണ് ആയതിനാൽ നാം കൂടുതൽ കരുതൽ കാണിക്കേണ്ടതാണ് ഇല്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും ലക്ഷങ്ങൾ മരണപ്പെട്ടേക്കാം .ഇതിനെ പ്രധിരോധിക്കേണ്ടത് ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും അത് പോലെ തന്നെ മാസ്കും നിർബന്ധമായി ഉപയോഗിക്കേണ്ടതാണ് ,തുമ്മുമ്പോളും,ചുമയ്കുമ്പോഴും തൂവാലകൊണ്ടോ,ടിഷ്യൂ കൊണ്ടോ മുഖം മറക്കാൻ ശ്രമിക്കേണ്ടതാണ് . ഈ മഹാമാരിയെ പ്രധിരോദിക്കാൻ രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് അത് നാം നിർബന്ധമായി പാലിക്കേണ്ടതാണ് കാരണം നമുക്ക് മാത്രമല്ല ചുറ്റുമുള്ളവരോടുളള കരുതൽ കൂടിയാണ് സമൂഹത്തോടും നാടിനോടും ഉളള ഉത്തരവാദിത്വം കൂടിയാണ് നാം നിറവേറ്റുന്നത് .
പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വൃദ്ദരേയും കുട്ടികളേയും ജീവിതശൈലി രോഗമുളളവരേയും നാം കൂടുതൽ കരുതൽ നൽകേണ്ടതാണ് ,ധാരാളം വെള്ളം(ചൂട് വെള്ളം) കുടിക്കുക .ചൂട് വെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും, ഇഞ്ചി കുരുമുളക് മിശ്രിതം ചൂട് വെളളത്തിൽ ചേർത്ത് കുടിക്കുന്നതും പ്രധിരോദശേഷി വർദ്ധിക്കാൻ നല്ലതാണ്.
നാം എപ്പോഴും ഓർത്തിരിക്കേണ്ട നമുക്ക് കടപ്പാടുളള ആൾക്കാരാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രത്യേഗിച്ച് മാലാഖമാർ എന്ന് വിളിക്കുന്ന നഴ്സുമാർ ,ഡോക്ടേഴ്സ്,പിന്നെ നിയമപാലകരായ പോലീസുകാര് ,സാമൂഹ്യസന്നദ്ദപ്രവർത്തകർ ഇവരൊക്കെ സ്വന്തം ജീവൻ മറന്ന്,കുടുംബത്തെ വിട്ട് നിന്ന് നമുക്കും നാടിനും വേണ്ടി പോരാടുന്നു നിസ്വാർത്ഥമായി സേവനം ചെയ്യുന്നു, നമുക്കും ഇവരോടൊന്നിച്ച് ഒറ്റക്കെട്ടായി നിന്ന് മുമ്പ് നിപ്പയേയും,പ്രളയങ്ങളേയും അതിജീവിച്ചത് പോലെ ഈ മഹാമാരിയെയും നമുക്ക് അതിജീവിക്കാം .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|