കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മനുഷ്യരാശിയുടെ ഇരുണ്ടനാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയുടെ ഇരുണ്ടനാളുകൾ


         ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹാമാരി,
         ചൈനയിലെ വുഹാനിലാണ് കോവിഡ്- 19 എന്ന മഹാരോഗം പൊട്ടി പുറപ്പെട്ടത്. കൊറോണ വൈറസ് പരത്തുന്ന ഒരു തരം മാരകമായ പകർച്ചവ്യാധിയാണിത്. ലോക രാഷ്ട്രങ്ങളെയാകമാനം ഈ രോഗം പിടിച്ചുകുലുക്കി കൊണ്ടിരിക്കുകയാണ്.
        ഇതിനെതിരെയുള്ള ശരിയായ മരുന്ന് കണ്ടു പിടിക്കുവാൻ ഒരു രാജ്യത്തിനും ഇതുവരെ പറ്റിയിട്ടില്ല. പനി, ചുമ, തൊണ്ടവേദന, ശ്വാസ- തടസ്സം എന്നിവയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ. സാമൂഹിക അകലം പാലിക്കുക, പരിസ്ഥിതി ശുചിത്യം, വ്യക്തി- ശുചിത്യം എന്നിവ പാലിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപയോഗി- ക്കുക എന്നിവയാണ് പ്രധാനമന്ത്രിയടക്കം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജന- ങ്ങളെ ബോധവാന്മാരാകുന്നതിനുള്ള പ്രതി-രോധ മാർഗ്ഗങ്ങൾ.
         ഓരോ ദിവസവും ലോക- ത്താകമാനമുള്ള ആശുപത്രികളിൽ രോഗി- കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. രോഗികളെ പല വിഭാഗങ്ങളായി തിരിച്ച് ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ പ്രവർത്തകർ മറ്റുദ്യോഗസ്ഥന്മാർ എന്നിവരാ- ണ് ഇവർക്കു വേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുന്നത്. ലോക്ഡൗൺ നടപ്പിലാക്കിയതു കൊണ്ട് ഈ രോഗം ഒരു പരിധിവരെ നിയന്ത്രിച്ചു കൊണ്ടുവരാൻ സാധിച്ചു എന്നു തന്നെ പറയാം. എന്നാലും ഈ മഹാമാരി എന്ന് അവസാനിക്കും എന്ന് ലോകത്ത് ആർക്കും പറയാൻ കഴിയില്ല.
        

ശ്രീനന്ദ എം
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം