കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സ്നേഹം


      പ്രകൃതി നമുക്ക് എന്തെല്ലാം നന്മകളാണ് ചെയ്യുന്നത്. പ്രകൃതി ഇല്ലാതെ നമ്മൾക്ക് ജീവിക്കാൻ സാധിക്കില്ല. അത്രയും പ്രധാനപെട്ടതാണ് പ്രകൃതി. പക്ഷേ മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു. അത് മനുഷ്യർക്ക് തന്നെയാണ് മോശം എന്നകാര്യം ചില മനുഷ്യർ മറക്കുന്നു. പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്.
      ഈ കാലഘട്ടത്ത്‌ നമ്മുടെ പ്രകൃതി നശിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ പ്രകൃതിയോട് ചെയ്യുന്നത് ക്രൂരത. മരങ്ങളൊക്കെ വെട്ടി മാറ്റി കുറെ കെട്ടിടങ്ങൾ നിർമിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുന്നു, വെസ്‌റ്റുകളെല്ലാം പുഴയിലെറിയുന്നു. നമ്മൾ മനുഷ്യരെ പോലെ തന്നെ ധാരാളം ജീവജാലങ്ങൾ നമുക്ക് ചുറ്റും വസിക്കുന്നുണ്ട്. നമ്മൾ വലിച്ചെറിയുന്നവ അവയുടെ ജീവനു തന്നെ ഭീഷണിയായി തീരുന്നു.
      നിങ്ങൾ ഒന്നു ആലോചിച്ചു നോക്കൂ? പ്രകൃതി നമുക്ക് ചെയ്തു തരുന്ന നല്ല കാര്യങ്ങൾ. മരങ്ങൾ നമുക്ക് നല്ല തണുത്ത കാറ്റു തരുന്നു. പുഴകളും, നദികളും, ശുദ്ധമായ വെള്ളം തരുന്നു. മണ്ണ് നമുക്ക് നല്ല കൃഷി നൽകുന്നു. ചെടികളും, മരങ്ങളും നമുക്ക് പഴങ്ങളും, പച്ചക്കറികളും തരുന്നു. നമുക്ക് ജീവിക്കാൻ പ്രകൃതി വേണം. അതുകൊണ്ട് പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. പ്രകൃതിയോട് നാം വികൃതി കാണിച്ചാൽ, അത് തിരിച്ച് നമ്മോടും വികൃതി കാണിക്കും. അതാണ് വെള്ളപ്പൊക്കം, ഭൂകമ്പം എന്നീ രൂപത്തിൽ നമ്മെ തേടിയെത്തുന്നത്. പ്രകൃതി അമ്മയാണ്. നാം ഓരോരുത്തരും നമ്മുടെ അമ്മയെ സ്നേഹിക്കുന്നത് പോലെ പ്രകൃതിയെയും സ്നേഹിക്കുക.പ്രകൃതിയെ സംരക്ഷിക്കുക..
     

ആയിഷ സൻഹ പി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം