കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ചരിത്രത്തിലൊരിടം

Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രത്തിലൊരിടം

ജനനിബിഢമാം,
ആ മംഗളസദസ്സിൽ
ഒരതിഥിയുടെ വരവ്,
സദസ്സിനെ മരണ വീടാക്കി.

അത് പടർന്നു പോലും ,
പല വീടും മരണ വീടാക്കി മാറ്റാൻ .
എന്നാൽ, സദസ്സിൻ,
ജനങ്ങൾ തൻ ഒരുമയെ
വീണ്ടെടുത്തപ്പോഴവൻ തിരികെ പോയി.

പക്ഷേ,വീണ്ടും വരുന്നതാ,.മറ്റൊരതിഥി,
പല വീടും മരണവീടാക്കി മാറ്റാൻ.
ആരോ പറയുന്നു, ഇവൻ" ചൈനക്കാരനെന്ന് "!
സത്യമത് ദൈവത്തിൻ
ഹൃത്തിലുണ്ട്.
ഇവനും പടർന്നു,
മരണ വീടുകൾ തൻ
സംഖ്യ കൂട്ടാൻ.

തിരിച്ചു പോകാൻ,
ടിക്കറ്റ് ബുക്ക് ചെയ്ത
ഡെയ്റ്റുമറിയില്ല!

ആദ്യാ തിഥിയായ്,
"നിപ്പ" യെന്നൊരു മല്ലനും,
പിന്നെയൊരതിഥിയായ്,
"കൊറോണ " യെൻ വിളിപ്പേരെന്നു ചൊല്ലി,
" കോവിഡ് - 19" എന്നൊരു വില്ലനും,
സദ്യതൻ രുചിക്കായ്
വിരുന്നെത്തിയവരവരെന്നും,
ഞാൻ തിരിച്ചറിയുന്നു;

ഇന്നത്തെ ലോകത്ത്, വൈറസുകൾ ഭരിക്കും
പുത്തൻ ലോകത്ത് !

ഇന്ന്, ഭൂമിയെ താഴിട്ട് പൂട്ടി
അവൻ സ്ഥിരതാമസമാക്കിയിരിക്കുന്നു,
"ലോക്ക് ഡൗൺ " എന്ന നാമമാത്രയിൽ!

സർവരെയും അവൻ വീടുകളിൽ താഴിട്ടു,
എന്നാൽ,
മറ്റു ചിലരെ അവൻ പെരുവഴിയിലാക്കി,
സർവ്വരുടേയും സുരക്ഷയ്ക്കായ്!
ട്രോളന്മാർ, ട്രോളാനുളളതും,
ഗായകർ,പാടി രസിക്കാനുള്ള തുമായ
പ്രധാന വിഷയമായി,
ഇവനെ തിരഞ്ഞെടുക്കുന്നു,
പരിഹസിക്കുന്നു.

അങ്ങനെ,
"ഇൻസ്റ്റ"യിലും, "എഫ് -ബി"യിലും
ധാരാളം ഫോളോവേർസിനെ
കിട്ടിയതിൽ അവൻ
സന്തോഷിക്കുന്നു.
എന്നാൽ, മറുഭാഗത്ത്,
ആരോഗ്യ പ്രവർത്തകർ,
സ്വന്തം ജീവൻ പണയത്തിലാക്കി,
ആർക്കൊക്കെയോ വേണ്ടി അധ്വാനിക്കുന്നു,
പലരും പ്രാർത്ഥിക്കുന്നു.
ഡോക്ടർമാരും നഴ്സുമാരും,
മാലാഖമാരായി
മരണത്തോട് മല്ലിടുന്നവന്റെ,
ജീവിതത്തിന് തുടിപ്പേകുന്നു

കുട്ടികൾ പരീക്ഷകളെയും,
യുവത്വങ്ങൾ തൻ കല്ല്യാണ ചടങ്ങുകളെയും,
കുടുംബങ്ങൾ തൻ പ്രവാസികളെയും
കാത്ത് മുഷിഞ്ഞിരിക്കുന്നു.
സകലഭൂമിയും അവൻ
പിടിച്ചെടുക്കുന്നു, മൃതദേഹങ്ങൾ നിറച്ച്!

കാലമേ, നീ എങ്ങോട്ടാണ് ?
സ്വന്തം അമ്മയെ കാണാൻ
കഴിയാത്ത കാലം !
കാണുവാൻ,
മാസ്കുകൾ
ധരിക്കേണ്ടി വരുന്ന കാലം !
ദൈവം കോപിച്ചതോ ?
കോപം പകയായി തീർക്കുന്നതോ ?

"വീട്ടിലിരിക്കൂ " എന്ന് പലരും
ആവർത്തിക്കുമ്പോഴും ,
"ബോറടിക്കുന്നെടോ" എന്ന്
പലരും ആക്ഷേപിക്കുന്നു.
എന്നാൽ,
"അത് ,കയറിയിരിക്കാൻ
ഒരു വീടുള്ളത് കൊണ്ട്
തോന്നുന്നതാണെടോ "
എന്ന് മറുഭാഗത്ത്, ദരിദ്രർ
മറുപടി നൽകുന്നു.
ശരിയാണ്,
എത്രയോ പാഠങ്ങൾ, നമ്മെ അവൻ പഠിപ്പിച്ചു.
ഇനി പഠിക്കാനുമിരിക്കുന്നു.

വീടുകൾ വാതിലുകളും, ജില്ലകൾ ജില്ലാതിർത്തി കളും
സംസ്ഥാനങ്ങൾ സംസ്ഥാന അതിർത്തികളും,
രാജ്യങ്ങൾ രാജ്യാതിർത്തികളും, അടച്ചിട്ടിരിക്കുന്നു,
അയൽപക്ക ബന്ധം തകർന്നിരിക്കുന്നു  !

" റഷ്യ നമേരിക്കൻ ", വിപ്ലവങ്ങളിലേതുപോലെ,
പൊരുതുന്നു, മല്ലിടുന്നു,
ഈ പാവം അടിമകൾ,
" കോറോണ " തൻ "ഭൂ" ഭരണത്തിന്നന്ത്യം കുറിക്കാൻ !

നമുക്ക് പോരാടാം ,മല്ലിടാം,
ഒന്നിച്ച്, ഒറ്റക്കെട്ടായ്, തുരത്താം, ഈ കൊടു ഭീകരനെന്ന
'കൊറോണ " യെ !

ഫാത്തിമ എസ് എം
10 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത