Schoolwiki സംരംഭത്തിൽ നിന്ന്
കർത്തവ്യം
അപർണ്ണ ,നന്ദു ,യദു- ഇവർ മൂവരും സഹോദരങ്ങളാണ്. ഒരു അമ്മയുടെ അല്ല, സഹോദരങ്ങളുടെ മക്കൾ. തൊട്ടടുത്ത വീടുകളിൽ താമസം .അവരെല്ലാം കുന്നത്ത് താഴെ യുപി സ്കൂളിൽ അഞ്ചാം തരം പഠിക്കുന്നു. അവരിപ്പോൾ യാത്രയിലാണ്, യാത്ര എന്ന് പറഞ്ഞാൽ അതൊരു യാത്ര തന്നെ: സാക്ഷാൽകാൽനടയാത്ര!
എവിടേക്കാണ് എന്നോ?.... 5 കിലോമീറ്റർ എങ്കിലും അകലെയുള്ള അപർണ്ണയുടെ അമ്മ വീട്ടിലേക്ക്....അവരുടെ ജീവിതത്തിൽ അവർ ഇങ്ങനെ നടന്നിട്ടേയില്ല. 5 മിനിറ്റ് നടക്കേണ്ട സ്കൂളിൽ പോകാനും അവർക്ക് വീട്ടിൽ ഓട്ടോറിക്ഷ വരും. വീടുകളിലും കല്യാണത്തിനും ഷോപ്പിംഗിനും ഉത്സവത്തിനും എല്ലാം പോകുമ്പോൾ അവരുടെ അച്ഛന്മാരുടെ കാറുകളിൽ ആണ് യാത്ര....
എന്താണ് ഇപ്പോൾ ഇങ്ങനെ എന്ന് സംശയം ഉണ്ടോ??
വേറെന്തു വഴി? ഈ ലോക്കു ഡൗൺ കാലത്ത് അച്ഛൻ കാറുമായി ഇറങ്ങിയാൽ പോലീസ് പിടിക്കല്ലേ??
അപർണ്ണയുടെ അമ്മ വീട്ടിൽ ധാരാളം നമ്പ്യാർ മാങ്ങ ഉണ്ട്. പഴുത്താൽ നല്ല രുചിയാണ്. പച്ചയ്ക്ക് പറയാനുമില്ല കോത്തിയിട്ട് ഉപ്പും മുളകും ചേർത്ത് കഴിക്കാൻ... ഹോ ! അതിന്റെ രുചി ഓർക്കാൻ വയ്യ......
ഇന്നലെ വൈകുന്നേരം അമ്മയുടെ മൊബൈലിൽ ലുഡോ കളിക്കുമ്പോഴാണ് നന്ദു പറഞ്ഞത്, എടീ അപർണ്ണ, നിന്റെ അമ്മമ്മയുടെ വീട്ടിലെ കുറേ മാങ്ങ ഇല്ലേ, കഴിഞ്ഞവർഷം വിഷുവിന് പോയപ്പോൾ നിന്റെ അനൂപ് മാമൻ നമുക്ക് കുറേ പറച്ചു തന്നിട്ടില്ലേ,?.
എടാ, അതിനിപ്പം എന്താ ചെയ്യാ?
പോകാൻ പറ്റില്ലല്ലോ അനൂപ് മാമനു ഇങ്ങോട്ട് വരാൻ പറ്റില്ല....... അമ്മമ്മ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞു കുറേ വീഴുന്നുണ്ട്, മാമനെ വിട്ടാൽ മാമനെ പോലീസ് പിടിക്കില്ലെന്നൂം... ഇത്രയും പറഞ്ഞിട്ട് അപർണ്ണ നെടുവീർപ്പിട്ടു.
" ഐഡിയ "! -നന്ദു ഒച്ച ഇട്ടു
എന്നാടാ നീ തുള്ളാതെ കാര്യം പറ- അപർണ പറഞ്ഞു
" നമുക്ക് പോകാം" അമ്മമ്മേടെ അടുത്ത് നടന്നു പോകാം -യദു പറഞ്ഞു.
അച്ഛനുമമ്മയും സമ്മതിക്ക്യോ? നന്ദുവിന്റെ സംശയം അതായിരുന്നു.
നമുക്ക് സമ്മതം മേടിക്കാം അപർണ ധൈര്യം പകർന്നു.
അങ്ങനെയാണ് മൂന്ന് പേരും കൂടി ആ യാത്ര ആരംഭിക്കുന്നത്.
മാങ്ങാ കൊതിയുടെ യാത്ര..........
ലോക്ക് ഡൗൺകാലമായതിനാൽ റോഡിൽ വാഹനം ഉണ്ടാവില്ല, പിടിച്ചുപറിക്കാരോ, കൊറോണ യുടെ ഭയത്താൽ പീഡനക്കാരോ ഉണ്ടാവില്ലെന്ന ധൈര്യത്താൽ മൂവർക്കും പുറപ്പെടാനുള്ള അനുവാദം കിട്ടി.
"പിള്ളേരെല്ലാം അര മുക്കാൽ മണിക്കൂർ കൊണ്ട് അങ്ങെത്തും." അപർണയുടെ അമ്മ വീട്ടിൽ വിളിച്ച് അറിയിച്ചു. അവരങ്ങനെ ഇടവഴിയും കടന്ന് സ്കൂളിലേക്കുള്ള കൊച്ചു റോഡും കടന്ന് യാത്രയായി. സ്കൂളിന് അപ്പുറത്താണ് വീതി കൂടിയ കനാൽ റോഡ്. ഒരു വശത്ത് വലിയ കനാൽ ആണ്. അതിന്റെ കരയിലെ പുറമ്പോക്ക് സ്ഥലം വലിയ റോഡ് ആക്കി മാറ്റിയതാണ്.. 8 മീറ്റർ വീതിയുള്ള റോഡ്...
ഇതിലേ കടന്നു പോകാത്ത വാഹനങ്ങൾ ഇല്ല, സെക്കൻഡ് 5 എന്നകണക്കിൽ വാഹനം ഉണ്ടാകും. എന്നാൽ ലോക്ക് ഡൗൺ അല്ലേ.... അവർ നടക്കാൻ തുടങ്ങിയിട്ട് പത്ത് മിനിറ്റിലേറെ ആയി ഒരു വാഹനവും കടന്നു പോയിട്ടില്ല....
റോഡിന്റെ വലതുവശം നിരനിരയായി വീടുകളാണ്...... വലിയ വലിയ കെട്ടിടങ്ങൾ... വളവു തിരിഞ്ഞാൽ വലിയൊരു ഇറക്കം ഉണ്ട്.. അവിടേക്ക് കനാൽ റോഡ് അവസാനിച്ച മെയിൻ റോഡിൽ കടക്കും..
ഹോ! ഈ നടത്തം വലിയ പാടാ അല്ലേ? കയറ്റത്തിന്റെ കിതപ്പിന് ഇടയിൽ നന്ദു പറഞ്ഞു
ഇറക്കം നല്ല സുഖമാ.... നമുക്ക് ഓടി ഇറങ്ങാം... യദു ആശ്വസിപ്പിച്ചു
റോഡിന് ഇരുവശത്തും ഓരോ പറമ്പിലും ആയി നിറയെ മരങ്ങൾ ഉണ്ട്. ആകാശത്തെയും സൂര്യന്റെ കടുത്ത വേനലിനെയും മറച്ചുപിടിച്ച പച്ചപ്പന്തൽ റോഡരികിൽ വീഴ്ത്തിയ നിഴലിന്റെ ആശ്വാസം അവർക്ക് ഏറെ ലഭിച്ചു. നിറയെ കരിയിലകൾ വീണു അരികുകൾ മൊത്തം വിരിച്ച് പോലെയുണ്ട്. ചപ്പുചവറുകൾക്കിടയിൽ അവിടവിടെയായി പ്ലാസ്റ്റിക് കളിൽ ചെറിയ കെട്ടുകൾ കാണാം. ലോക്ക് ഡൌൺ തുടങ്ങുന്നതിനുമുമ്പ് വാഹനങ്ങളിൽ നിന്ന് ആരോ വലിച്ചെറിഞ്ഞ ആവാം... ഈ ലോക്ക ഡൗൺ കാലത്ത് മാലിന്യങ്ങൾ അവർ എന്താണാവോ ചെയ്യുന്നത്??
ഓ.... അതിനിപ്പം കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഇല്ലല്ലോ. എന്തൊരാശ്വാസം!""
ഹോ വല്ലാത്ത നാറ്റം അപർണ മൂക്കുപൊത്തി. മൂവരും കയറ്റത്തിന് ഉച്ചിയിൽ എത്തി..
ഹായ് ഇനി ഓടി ഇറങ്ങാം- നന്ദു പറഞ്ഞു
അവർ മൂവരും ചെറുവാഹനങ്ങൾ ആയി മാറി.
ഇരുകൈകളും വീശി താഴേക്ക്..
പെട്ടെന്നാണ് എന്തോ ഒരു അപൂർവ്വ പ്രകാശം അവരുടെ ചുറ്റിലും പരക്കുന്നത് ആയി അവർക്ക് തോന്നിയത്.
"എടാ നന്ദു ദാ നോക്ക്”...... അങ്ങ് താഴെ ഒരു അമ്മമ്മ എന്തോ കുനിഞ്ഞു കൊണ്ട് ചെയ്യുന്നു..
എടാ, അവർ റോഡരികിലെ പ്ലാസ്റ്റിക്കുകൾ പെറുക്കി വലിയൊരു വല്ലത്തിൽ നിറയ്ക്കുകയാണ്..
പാവം അമ്മമ്മ !!! മറ്റുള്ളവർ ഉണ്ടാകുന്ന മാലിന്യം വൃത്തിയാക്കുന്നു.. അപർണയ്ക്ക് സങ്കടമായി.
നാട്ടുകാർക്കും നാടനും പ്രവർത്തിക്കുന്ന നന്മ ചെയ്യുന്ന മാലാഖ- നന്ദുവിന്റെ കമന്റ്.
ഈ പ്രായത്തിലും കൂനിയായ ആ അമ്മമ്മ യ്ക്ക് ഉള്ളതിനെ ആയിരത്തിൽ ഒരംശം ശുചിത്വബോധം പുതുതലമുറയ്ക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ വായുവും ജലവും മണ്ണും എന്തിന് ഈ പ്രകൃതി തന്നെയും ഇങ്ങനെയൊരു അവസ്ഥയിൽ പെട്ടുപോകും ആയിരുന്നോ.. യദു ആരോടെന്നില്ലാതെ രോഷം കൊണ്ടു..
വരൂ നമുക്ക് അമ്മമ്മ യ്ക്കൊപ്പം കൂടാം യദു പ്രഖ്യാപിച്ചു.
എടാ അപ്പോൾ നമ്മുടെ മാങ്ങ കൊതിയോ? അപർണയുടെ തമാശ
ഒരു കാര്യം ചെയ്യാം , കുറച്ചു സമയം അമ്മമ്മയെ സഹായിച്ച നമുക്ക് യാത്ര തുടരാം..... മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു.
അങ്ങനെ മൂന്നുകുട്ടികളും അമ്മമ്മയുടെ കൂടെ തങ്ങളുടെ കർത്തവ്യത്തിന്റെ ചെറിയ പങ്ക് നൽകി. അവിടെ പരന്നിരിക്കുന്ന ആ വെളിച്ചം അമ്മമ്മയുടെ പ്രവർത്തിയുടെ നന്മ ചൊരിഞ്ഞ പ്രഭാവലയം ആണ് എന്ന് തിരിച്ചറിഞ്ഞ ശേഷം അവർ തങ്ങളുടെ യാത്ര തുടർന്നു. ശുചിത്വ സന്ദേശം പകർന്ന യാത്ര............
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|