കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസും അതിജീവനവും


     കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ലോകം ഭീതിയിലാണ്. ആളുകളെ കാർന്ന് തിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരു കയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ന് ലോകത്തിൻ്റെ മുഴുവൻ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഇതിനോ തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്.160 ൽ പരം രാജ്യങ്ങളിൽ ഇതിനോടകം തന്നെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കി പേർ ഇതിനോടകം തന്നെ നിരീക്ഷണത്തിലാണ് ഇപ്പോഴും കഴിഞ്ഞ് കൊണ്ടിരിക്കുന്നത്.
     ഇന്ന് ലോക ജനതയെ കാർന്ന് തിന്നുന്ന ഈ വൈറസ് സാധാരണയായി മൃഗങ്ങളിലാണ് കാണപ്പെടുന്നത്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻ്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാ ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്നത്. അത് കൊണ്ട് തന്നെ സുനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്ന ത്. മനുഷ്യരിലേക്ക് പകരാൻ സാധ്യത ഇല്ലാതിരുന്ന ഈ വൈറസ് വുഹാനാലെ വൈറ്റ് മാർക്കറ്റിൽ നിന്നുമാണ് മനുഷ്യരിലേക്ക് പകർന്നത് എന്നിങ്ങനെയുള്ള അഭ്യൂഹങ്ങൾ നിലവിലുണ്ട്. ജീവനുള്ള, പാമ്പ് മുതൽ ഈനാം പേച്ചി വരെ വുഹാനിലെ ഈ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഈ വൈറസിൻ്റെ യഥാർത്ഥ പ്രഭവ കേന്ദ്രം ഇത് വരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
     മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശാസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിരുന്നത് .2019 ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ഇതിനോടകം തന്നെ ജപ്പാൻ തായ്ലാൻ്റ്, തായ്വാൻ, ഹോങ്കോങ്, മക്കാവു ,ദക്ഷിണ കൊറിയ, യു എസ് തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്ന ത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ശ്വാസതടസ്സം, അസാധാരണമായ ക്ഷീണം, ജലദോശം ,എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.
     മൃഗങ്ങളിൽ നിന്ന് മനുഷ്യ രിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്നത് കൊണ്ട് തന്നെ അതീവ ജാഗ്രത ആവശ്യമാണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ രോഗം പകരുന്ന മേഘലയിലേക്കോ ഇത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിത്വമാണ് ഈ കാലഘട്ടത്തിൽ ഏറ്റവും അത്യന്ത്യാപേക്ഷിതമായത്. ആശുപത്രികളുമായോ അല്ലെങ്കിൽ രോഗികളുമായോ അടുത്തു ഇടപഴകിയ ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ വൈറസ് ബാധക്ക് മരുന്നുകളോ വാക്സിനുകളോ കണ്ടെത്തയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത്.
     2002-03 കാലഘട്ടത്തിൽ വൈനയിലും സമീപ രാജ്യങ്ങളിലും പടർന്ന് പിടിച്ച സാർസ് 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരുന്നു. 2012 ൽ സൗദി അറേബ്യയിൽ മെർസ് കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗങ്ങളാണ്. നി ഡോ വൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി എന്ന കുടുംബത്തിലെ ഓർത്തോകെറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ. പോസിറ്റീവ് - സെൻസ് സിംഗിൾ -സ്ട്രാൻഡഡ് ആർ എൻ എ ജീനോം, ഹെലിക്കൽ സമമിതിയിൽ ന്യൂക്ലീയോക്കാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസുകളുടെ വലുപ്പം ഏകദേശം 26 മുതൽ 32 കിലോ ബേസ് വരെയാണ്. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല.എന്നാൽ പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ഗർഭിണികളിലും ചെറിയ കുട്ടികളിലും കൊറോണ വൈറസ് പിടിമുറുക്കും . കൊറോണ അതിജീവനത്തിൽ കേരളം എല്ലാവർക്കും ഒരു മാതൃകയാണ്. അത്യാവശ്യം നന്നായി തന്നെ വൈറസ് ബാധയുള്ള കേരളം അതിനെ അതിജീവിച്ച് മുന്നോട്ട് പോവുകയാണ്. അതിൽ നമ്മുടെ നിയമ പാലകരുടേയും മുഖ്യ മന്ത്രിയുടേയുയും ആരോഗ്യ മന്ത്രിയുടേയും ഡോക്ടേഴ്സിൻ്റെയും നേഴ്സുമാരുടേയും മറ്റും സേവനം എടുത്തു പറയേണ്ടത് തന്നെയാണ്. കൊറോണ വൈറസ് നിയന്ത്രണ വിധേയമായ ചൈനയിലെ വൈറ്റ് മാർക്കറ്റ് വീണ്ടും തുറന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന ഒരു കാര്യമാണ്.
     ജനജീവിതത്തെ മുഴുവൻ സ്തംഭിപ്പിച്ച ഒരു വൈറസാണ് കൊറോണ . അവശ്യ സാധനങ്ങൾ പോലും ലഭ്യമല്ലാത്ത ഈ കാറൻ്റ്വൻ കാലത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും സാധാരണമായിരിക്കുകയാണ്. ഈ വൈറസിൽ നിന്ന് മുക്തമായാലും അത് അടിച്ചേൽപ്പിച്ച സാമ്പത്തിക മാന്ദ്യം ലോക ജനതയെ പ്രതിസന്ധിയിലാക്കുമെന്ന് തീർച്ച, ഈ രോഗത്തിൽ നിന്നും നമ്മുടെ ലോകം എത്രയും പെട്ടെന്ന് മുക്തമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
     

റിഫ എം
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം