കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ കൊണ്ട് പോയ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ട് പോയ വിഷു


     അമ്മുവിന്റെ അച്ഛൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. കുറേനാളുകൾക്കു ശേഷം അച്ഛൻ വിദേശത്തുനിന്നു വരുന്നതായും അവളോടൊപ്പം വിഷു ആഘോഷിക്കുന്നതായും അവൾ സ്വപ്നം കണ്ടു. ആ സ്വപ്നം നടക്കാൻ പോകുന്നു. അവൾ അവളുടെ കൂട്ടുകാരോടൊക്കെ പറഞ്ഞു തന്റെ അച്ഛൻ വിദേശത്തുനിന്നു വരുമെന്നും അച്ഛന്റെ ഒപ്പം പടക്കം പൊട്ടിക്കുമെന്നും, വിഷുകണി വെക്കുമെന്നും,,ഇപ്രാവശ്യം അച്ഛന്റെ കൈയിൽ നിന്നും വിഷു കൈനീട്ടം വാങ്ങണമെന്നും പറഞ്ഞു.
     പെട്ടെന്ന് സ്കൂൾ ബെൽ മുഴങ്ങി. അമ്മുവിന്റെ ക്ലാസ്സിൽ ടീച്ചർ വന്നു
     "കുട്ടികളെ ശ്രദ്ധിക്കുക ലോകമാകെ കൊറോണ എന്ന മഹാരോഗം വ്യാപിച്ചിരിക്കുകയാണ് അതിനാൽ കുറച്ചു ദിവസം നമ്മുടെ സുരക്ഷയ്ക്കുവേണ്ടി സ്കൂൾ ഉണ്ടായിരിക്കുന്നതല്ല പിന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പറഞ്ഞു തരാം പനി, ചുമ്മാ, തുമ്മൽ, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, ആരും പുറത്തിറങ്ങരുത്, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌കോ, തൂവാലയോ ധരിക്കണം"
     അവസാന ബെൽ മുഴങ്ങി. അമ്മു വീട്ടിലെത്തി. വസ്ത്രങ്ങൾ മാറ്റി. അമ്മയോട് ചോദിച്ചു
     "അമ്മേ അച്ഛൻ വരില്ലേ"
     "മോളെ ലോകമാകെ കൊറോണ എന്ന മഹാരോഗം വ്യാപിച്ചിരിക്കുകയാണ് അതുകൊണ്ട് അച്ഛന് വരാൻ കഴിയില്ല അച്ഛൻ വന്നാൽ തന്നെ നമ്മുക്ക് കാണാനോ സംസാരിക്കാനോ പറ്റില്ല കാരണം 28ദിവസം വിദേശത്തുനിന്നുവരുന്നവർ നിരീക്ഷണത്തിൽ ആയിരിക്കും
     "കൊറോണ എന്ന് പറഞ്ഞാൽ എന്താണമ്മേ?"
     "കൊറോണ എന്നാൽ രോഗം പകർത്തുന്ന ഒരു തരം വൈറസ് ആണ് മോളേ അതിനെ ചെറുത്തു നിൽക്കുന്നതിനു വേണ്ടി നമ്മുടെ ഡോക്ടർമാരും, നേഴ്സ്മാരും, ആരോഗ്യപ്രവർത്തകരും, പോലീസ്കാരും രാപകലില്ലാതെ നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇതൊക്കെ നമ്മൾക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കണം" ഇതൊക്കെ പറഞ്ഞുകൊണ്ട് അമ്മ അവളെ ആശ്വസിപ്പിച്ചു. അവൾക്കു സങ്കടമായെങ്കിലും അവൾ ഒന്ന് ഓർത്തു അച്ഛൻ നമ്മളിൽ നിന്ന് പിരിഞ്ഞു നിൽക്കുന്നത് തന്റെ വീട്ടുകാർക്കും, നമ്മുടെ സമൂഹത്തിനും വേണ്ടിയാണല്ലോ.
     ഇതുപോലെ എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഏതു മഹാമാരിയേയും നമ്മുക്ക് ചെറുത്തു തോല്പിക്കാം
     

ദേവ്‌ന പ്രതീഷ്
5 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ