കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ കാലം എങ്ങനെ ഉപയോഗപ്പെടുത്താം...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം എങ്ങനെ ഉപയോഗപ്പെടുത്താം...


      'കൊറോണ'... ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ രോഗം. കൊറോണ എന്ന മഹാവ്യാധി യിൽ നിന്നും രക്ഷനേടാൻ ഗവൺമെന്റ് ഉത്തരവ് പ്രകാരം നാമെല്ലാം ഇന്ന് വീടുകളിൽ കഴിയുകയാണല്ലോ..
     ഈ കൊറോണ കാലം നമുക്ക് എങ്ങനെ ഉപകാരപ്പെടും എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?... അതിന് ആദ്യം നമ്മുടെ ഉള്ളിലുള്ള കഴിവുകൾ കണ്ടെത്തി പുറത്തെടുക്കുക. കഥകളും, കവിതകളും എഴുതാൻ ചിത്രരചന, കളിപ്പാട്ട നിർമ്മാണം, അങ്ങനെ പല കഴിവുകളും നമ്മുടെ ഉള്ളിൽ ഉണ്ടാവും. അതൊക്കെ പുറത്തെടുക്കുക. പിന്നെ ചെറിയ കൃഷിപ്പണിയിൽ ഏർപ്പെടാം. കുടുംബാംഗങ്ങളോടൊപ്പം ഓരോന്ന് നട്ടും നനച്ചും എന്തു രസമായിരിക്കും അത്. നമ്മുടെ സ്കൂളിലെ ഒരുപാട് വിശേഷങ്ങൾ ഓർത്തെടുത്തത് അത് കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാം. അങ്ങനെ അവരുമായുള്ള സൗഹൃദം കൂടുതൽ ഉറപ്പുള്ളതാക്കാഞ്ഞും ഈ അവസരം ഉപയോഗിക്കാം. വീടും പരിസരവും വൃത്തിയാക്കാൻ ഈ സമയം ഉപയോഗിക്കാം. നല്ല പാട്ടുകളും സിനിമകളും ഒക്കെ കണ്ട് മനസ്സ് സന്തോഷകരം ആക്കാം. ഗവൺമെന്റ് നിർദ്ദേശങ്ങൾ യഥാവിധി അനുസരിച്ച് വീട്ടിൽ സുരക്ഷിതരായിരുന്നു നമുക്കും ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാം. ലോകനന്മയ്ക്കായി പ്രാർത്ഥിക്കാം......
     

കൃഷ്ണ ബൈജു
8 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം