കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ കാലം2

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


     എന്നത്തേയും പോലെ ഒരു ദിവസം രാവിലെ മുറ്റത്തേക്കിറങ്ങിയ എന്നോട് അമ്മമ്മ വിളിച്ചു പറഞ്ഞു 'മോനെ.. മുറ്റത്തിറങ്ങേണ്ട.. അകത്തു കയറു.. കൊറോണ വരും.
     അമ്മമ്മയുടെ ശബ്ദത്തിൽ ഒരു പേടി ഉണ്ടായിരുന്നു. ഞാൻ ഓടി അകത്തു കയറി. വൈകുന്നേരം വീണ്ടും സൈക്കിൾ ഓടിക്കാനായി മുറ്റത്ത് പോയതും മുത്തശ്ശിയുടെ ആജ്ഞ..
     'കയറെടാ അകത്ത്..കൊറോണ വന്ന് പിടിച്ചോണ്ട് പോകും..' ഞാൻ ചോദിച്ചു മുത്തശ്ശി എന്നിട്ട് കൊറോണ എവിടെ??
     'അതൊന്നും നിനക്ക് കാണാൻ പറ്റൂല'.. ചത്തുപോകും വേഗം അകത്ത് പൊ'. ഞാൻ വീണ്ടും അകത്ത് പോയി.
     അമ്മയോട് ചോദിച്ചു.
     ഈ കുഞ്ഞൻ വൈറസിന്റെ വീര കഥകൾ കുറച്ചൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നു.. പിന്നെ ദിവസവും പേപ്പർ വായിക്കാനും ടിവി ന്യൂസ് കാണാനും അങ്ങനെ കൂടുതൽ അറിയാൻ പറ്റുമെന്നും പറഞ്ഞു.
     ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.
     ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചി രിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.
     സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.
     വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്.
     ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
     പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. മൃഗങ്ങളില് നിന്നും മനുഷ്യരിലേക്കും, മനുഷ്യരില് നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം.
     കൊറോണ വൈറസ് ഇന്ന് മെഡിക്കൽ സയൻസിന് പൂർണ്ണമായും അജ്ഞാതമായ ഒന്നാണ്. വാസ്തവത്തിൽ, ഒരാൾക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണിത്.
     കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്. പ്രതിരോധശേഷി കുറവുള്ളവരെ ഇത് വളരെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, പ്രായമായ ആളുകൾ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ കൊറോണ വൈറസ് വേഗത്തിൽ പിടികൂടാനുള്ള സാധ്യതയുണ്ട്.
     ലോകത്ത് ഇന്നുവരെയുള്ള കണക്കനുസരിച്ചു കോവിഡ് രോഗം ബാധിച്ചത് 23, 75, 443 പേർക്കാണ്. മരണം 164, 716 പേർ. അസുഖം ഭേദമായവർ 611, 430.
     രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 16,116 പേര്ക്ക്. ഇതില് 2301 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. 519 പേര് കോവിഡ് രോഗം ബാധിച്ച് മരിച്ചു.......
     കേരളത്തിൽ രോഗ ബാധിതർ 401, മരണം 2 എന്നിങ്ങനെയാണ്.
     രാജ്യത്തുടനീളം വളരെ ഊർജിതമായ പ്രതിരോധ പ്രവർത്തനമാണ് കോവിഡ് 19 ന് എതിരെ നടക്കുന്നത്. കോവിഡ് വ്യാപനം തടയാൻ ആരംഭിച്ച ‘ബ്രേക്ക് ദ് ചെയിൻ’ പ്രചാരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു. യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ പ്രചാരണത്തിൽ പങ്കെടുക്കണം.
     രാജ്യത്ത് 500 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് 19 നെതിരായ വാക്സിന് വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് നിരീക്ഷിക്കുന്നതിനായി കേന്ദ്രം ഹൈ ലെവല് ടാസ്ക്ഫോഴ്സ് രൂപം നല്കി. ...... വാക്സിന് വികസനത്തില് ദേശീയവും അന്തര്ദേശീയവുമായ ശ്രമങ്ങള് കൂടുതല് ഫലവത്താക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ടാസ്ക് ഫോഴ്സ് സര്ക്കാരിനെ സഹായിക്കും. ......
     ഈയൊരു മഹാമാരിയിൽ നിന്നും നമ്മുടെ സമൂഹം, നമ്മുടെ രാജ്യം, ഈ ലോകം തന്നെ എത്രയും പെട്ടെന്ന് കര കയറുമെന്നും നല്ലൊരു സൂര്യോദയം വൈകാതെ പിറക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.. 🙏🏽
     അതിനായി ഭരണാധികാരികളുടെ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട്, നല്ലൊരു നാളെക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ കോവിഡ് കാലം സുരക്ഷിതമായി നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം..
     

അച്ചു അനൂപ്
5 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം