കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പേടിച്ചുവിറങ്ങലിച്ചു ലോകമെങ്ങും വന്നു -
പെട്ടു മഹാമാരി കൊറോണ രോഗം
എങ്ങും നിശബ്ദം എങ്ങും ഭയാനകം
വിശന്നു കരയുന്ന ജീവജാലങ്ങളും
വിശന്നു കരയുന്നു മനുഷ്യരെല്ലാം
ജോലിയില്ല കയ്യിൽ പണവുമില്ല
പുറത്തിറങ്ങാനാവുന്നുമില്ല
ഒറ്റപ്പെടുന്നു മനുഷ്യർ
ഒറ്റപ്പെടലിൽ വേദനയറിയുന്നു
എന്നു തീരുമീ ദുരിതം
ദുരിത പൂർണ്ണമാം ജീവിതം
കളിക്കണം പഠിക്കണം സ്കൂളുകളിൽ പോവണം
കൂട്ടുകാരുമൊന്നിച്ചു ഉല്ലസിച്ചീടണം
ദൈവമേ നീ ഒന്ന് മാറ്റിതരണമേ
കൊറോണയിൽ നിന്നും ഞങ്ങളെ കരകയറ്റീടണെ

ഫാത്തിമത്തുൽ അഫ്ര
5 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത