കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ


     ഇന്ന് കൊറോണ നാളെ മറ്റൊന്ന്. നാം പലതും നേരിടേണ്ടതായി തന്നേ വരു൦. അവ ഇതുപോലുള്ള മഹാമാരികളാകാ൦. നാം പലതും അതിജീവിച്ചതാണ് ഇനി വരാനു ള്ളതു൦ നാം അതിജീവിക്കുക തന്നേ ഇനി വരാനുള്ളതു൦ നാം അതിജീവിക്കുക തന്നെ ചെയ്യു൦. അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ നാം മുന്നോട്ട് പോകണം. ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് എ.ഡി. 165-ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അൻ്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം. ആദ്യ മഹാമാരിക്ക് ശേഷവും കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരികൾ നമ്മുടെ ലോകത്തെ ആക്രമിച്ചി ട്ടുണ്ട്. പലതിനും പ്രതിരോധ വാക്സിനുകൾ കണ്ടെത്തിയിട്ടു ണ്ടായിരുന്നു.
      ഇന്ന് ലോകത്തെ പിടിച്ച് കുലു ക്കിയ കൊവിഡ് - 19 പോലുള്ള വൈറസുകൾ കൊണ്ടുവരുന്ന രോഗങ്ങളുടെ എല്ലാം അടിസ്ഥാനം സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മയാണ്. ഏതൊരു രോഗ ത്തെയും നമ്മുടെ ശരീരത്തിലെ കൃത്യമായ പോഷകങ്ങളെ കൊണ്ട് പ്രതിരോധിക്കാം എല്ലാവരും അവ രുടെ ദഹന പ്രക്രിയ ശരിയായി വെക്കുന്നതിലൂടെയും, അണു നശീകരണം, ഔഷധ സിദ്ധമായ ജലപാനം മൂലം ദാഹശമനം മാത്രമല്ല ആന്തരികമായ ശരീര പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്ന തിലൂടെയും ഒരു പരിധി വരെ ഏതു രോഗാവസ്ഥയും നമുക്ക് മറികടക്കാം. ഇന്ന് പലരിലും ഇല്ലാതെ പോകുന്നതും അതാണ്. അത് വീണ്ടെടുക്കുന്നത് അസാദ്ധ്യമല്ല.
      ഇന്ന് സമൂഹത്തിൽ നഷ്ടമാകുന്ന ഒരു സ്വഭാവമാണ് വ്യക്തി ശുചിത്വം. കേവലം ആന്തരികമായ സൗഖ്യം കൊണ്ട് രോഗം പ്രതിരോ ധിക്കാനാവില്ല അതിന് വ്യക്തി - പരിസര ശുചിത്വം അനിവാര്യ മാണ്. അതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഈയിടെ പത്രത്തിൽ വന്ന ഒരു സർവ്വേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ സിക്കിം ആണ് ഏറ്റവും വ്യക്തി ശുചിത്വം പുലർത്തുന്ന സംസ്ഥാനം. കേരളം രണ്ടാം സ്ഥാനത്ത് മാത്രമാണ്. സിക്കിമിൽ കൊറോണ വൈറസ് രോഗബാധ ഇല്ല എന്നത് നാം ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യമാണ്. മറ്റൊന്ന് പരിസര - ശുചിത്വമാണ്. ഇന്ത്യ യിൽ നിലവിൽ ഏറ്റവും കൂടുതൽ രോഗ ബാധ മഹാരാഷ്ട്രയിലാണ്. അവിടെയുള്ള ചേരിപ്രദേശങ്ങ ളിലെ ശുചിത്വമില്ലായ്മ രോഗ വ്യാപനത്തിൻ്റെ പ്രധാന കാരണമായി നമുക്ക് കാണാം.
      ഇന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ തുടരുന്നു, എന്നിട്ടും നമ്മെ രക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിനെയും, പോലീസി നെയും മറികടന്ന് അവരെ അനുസരിക്കാതെ പുറത്തിറ ങ്ങുന്നവർ ഏറെയാണ്. രോഗ പ്രതിരോധത്തിൻ്റെ മുഖ്യ നിരയിൽ അനുസരണയും, കരുതലും എത്തിയിരിക്കുന്നു. രോഗത്തിൽ നിന്നുമുള്ള കരുതലിനെക്കാളേറെ ആവശ്യം വ്യാജവാർത്തകളിൽ നിന്നുമാണ്. നാം പാലിക്കേണ്ട നിർദ്ദേശങ്ങൾ അനുസരിക്കു ന്നതും, വ്യാജ പ്രചാരണങ്ങളിൽ നിന്നുമുള്ള കരുതലും ഏറ്റവും നല്ല പ്രതിരോധം തന്നെയാണ്.
      അൻ്റോണിയൻ പ്ലേഗ് മുതൽ കൊറോണ വരെ എന്ന കണക്ക് ഇനിയും മാറിയേക്കാം, ആ നിര നീണ്ടേക്കാം എന്നാൽ പ്രതിദിനം നാം ജാഗ്രത പുലർത്തിയാൽ ഈ രോഗ പട്ടിക നമുക്ക് തകർക്കാം. ഇന്ത്യയുടെ മിസൈൽമാൻ എ.പി. ജെ അബ്ദുൾ കലാം പറഞ്ഞത് ഓർക്കുക - "നമുക്ക് പരാജയ പ്പെടാനാവില്ല. പ്രശ്നങ്ങൾ നമ്മെ കിഴ്പ്പെടുത്തിക്കൂടാ". അനുസരണ യോടെ, കരുതലോടെ പ്രതിരോ ധിക്കാം.
     

അശ്വതി എം
9 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം