കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/എന്റെ കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണകാലം


     കോവിഡ് -19നെ ഭയന്ന് സ്കൂളുകൾ നേരത്തെ അടച്ചപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാമല്ലോ എന്നു കരുതി. പക്ഷേ എന്റെ സ്വപ്നങ്ങൾ തകർത്ത് നാടു മുഴുവൻ ലോക് ഡൗൺലായി. കളിക്കാൻ പോയിട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാതായി. കളിയില്ല, ടൂറില്ല വീട്ടിൽ ഞാനും ടി വി യും മാത്രം. മീൻ കറിയില്ലെങ്കിൽ ഊണു കഴിക്കാൻ മനസ്സു വരാത്ത ഞാൻ ഒരു മാസമായി മീൻ കഴിച്ചിട്ട്. ഇതൊക്കെ എന്റെ കൊച്ചു കൊച്ചു വിഷമങ്ങൾ. എന്നാൽ കൊറോണ വൈറസ് ബാധിച്ച് ലോകം മുഴുവൻ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തിലധികമായി. ഇപ്പോളും രോഗം പടർന്നുകൊണ്ടിരിക്കുന്നു. വീട്ടിലിരുന്നുകൊണ്ട് ഈ വൈറസിനെ തുരത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
               STAY HOME
               BREAK THE CHAIN
     

യഹ്യ റഫീഖ്
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ