കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അബു

Schoolwiki സംരംഭത്തിൽ നിന്ന്
അബു


      ബാർബർ ഷോപ്പിലെ കസേര പോലെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുമ്പോഴാണ് അബുബക്കർ മാഷ് ക്ലാസ്സിലേക്ക് കയറി വന്നത്. മാഷിനെ കണ്ടതും കുട്ടികൾ ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു. അല്ലെങ്കിലും മാതൃഭാഷയുടെ പിരീഡ് ഒരു സമാധാനമാണല്ലോ.
      കുട്ടികളെല്ലാവരും മാഷിന്റെ കൈകളിലേക്കാണ് നോക്കിയത്. ഓരോ പിരീഡ് ഓരോ പുസ്തകങ്ങൾ കൊണ്ട് വന്ന് വായിച്ചവതരിപ്പിക്കൽ മാഷിന്റെ സ്ഥിരം പരിപാടിയാണ്. മാഷ് അവതരണം തുടങ്ങിയാൽ കുട്ടികളെല്ലാം നിശബ്ദമായി കേട്ടിരിക്കും.
      പക്ഷെ ക്ലാസ്സ്‌ ലീഡർ അബുവിന് പുസ്തകം, വായന, എന്നൊക്കെ കേട്ടാലേ അലർജി ആയിരുന്നു. ക്ലാസ്സിൽ അബുവും അബുബക്കർ മാഷും തണ്ണീർ മത്തൻ സിനിമയിലെ ജെയ്സനും രവി പത്മനാഭനും ആണെന്നാണു കുട്ടികളുടെ ട്രോൾ...
      എന്തായാലും അന്ന് പുസ്തകത്തിന്റെ ആമുഖം വായിക്കാൻ മാഷ് അബുവിനെ ആയിരുന്നു ക്ഷണിച്ചത്. കുട്ടികളുടെ പൊട്ടിച്ചിരികൾക്കിടയിൽ മടിച്ചു മടിച്ചു അബു പുസ്തകം വാങ്ങി അറപ്പോടെ വായന തുടങ്ങി. വായിച്ചു തുടങ്ങിയപ്പോൾ വായന ഇത്രയും എളുപ്പം ആണല്ലേ എന്ന് അവൻ അവനോട് തന്നെ ചോദിച്ചു.
      അതെ ! "വായിച്ചാൽ വിളയും ഇല്ലെങ്കിൽ വളയും.. "
      പണ്ടെങ്ങോ പറഞ്ഞു പഠിച്ച വാക്ക് അവനോർത്തു.
     

ഫർഹാന ഏസി
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ