Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
നടപ്പാതകൾ വിജനമായിരിക്കുന്നു. നിശ്ശ്ബ്ദത എങ്ങും നിറഞ്ഞു. എല്ലാവരും സ്വകാര്യതയിലേക്ക് വഴുതി നീങ്ങിയിരിക്കുന്നു. ആശുപത്രികൾ രോഗികളെ ക്കൊണ്ട് നിറയുന്നു. എങ്ങും കരുതലിന്റെ കരങ്ങൾ. ഉറക്കമൊഴിഞ്ഞു രോഗികൾക്ക് ആശ്വാസമേകി ദൈവത്തിന്റെ മാലാഖമാർ. എങ്ങും കേൾക്കുന്നത് ഒരേ ഒരു ശബ്ദം മാത്രം കൊറോണ, കൊറോണ. കോവിഡ് 19 എന്ന മഹാമാരിയെ പിഴുതെറിയാനുള്ള പരിശ്രമത്തിലാണ് ലോകം. അതിവേഗം പടർന്ന് പിടിക്കാനുള്ള ഈ വൈറസിന്റെ കഴിവിനു മുന്നിൽ പകച്ചുനിൽക്കാനേ നമുക്കാവുന്നുള്ളൂ. പ്രതിരോധമരുന്ന് ഇല്ലെന്നതിനാൽ തന്നെ വൈറസിന്റെ കടന്നു കയറ്റം തുടർന്നു കൊണ്ടേയിരിക്കുന്നു. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ നാം ഒതുങ്ങിപ്പോയി. താറുമാറായ തൊഴിൽമേഖലകൾ, തൊഴിലാളികൾ. ചെറിയ ചെറിയ തൊഴിലുകളുമായി കുടുംബം പുലർത്തിയിരുന്നവർപോലും തേങ്ങലോടെ വീടുകളിൽ ചടഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെ ഉത്തരവുപോലെ ആരംഭിച്ച ലോക്ഡൗൺ എന്ന് അവസാനിക്കും എന്ന്പോലും അറിയില്ല. ഗതാഗത മേഖല സ്തംഭനാവസ്ഥയിൽതുടരു ന്നു. ഉറ്റവരൊക്കെ പലയിടങ്ങളിൽ ഒറ്റപ്പെട്ടുപോയി. അന്നന്നത്തെ അന്നത്തിന് വക കാണാൻ പ്രയാസപ്പെടുന്ന ഒട്ടനവധി കുടുംബങ്ങൾ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ.
വീട്ടിനുള്ളിലാണെങ്കിലും അനുജനുമൊത്തു കളിച്ചും വഴക്കിട്ടും കഴിഞ്ഞുകൂടുകയായിരുന്ന ഞാൻ ഇതൊന്നും അറിഞ്ഞിരുന്നേയില്ല. എന്നാൽ പെട്ടെന്ന് ഒരു ദിവസം എനിക്ക് നല്ല പനി, ശരീരത്തിനു വല്ലാത്ത ക്ഷീണം, ചുണ്ടുകൾ വരണ്ടു ണങ്ങുന്നപോലെ,വെള്ളംകുടിക്കാൻ പറ്റാത്തത്രയും വേദന തൊണ്ടയിലും. എന്നെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കൊടുവിൽ രോഗം കൊറോണ ആണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ദൈവാനുഗ്രഹമെന്നു പറയട്ടെ ഞാൻ വളരെ പെട്ടന്ന് തന്നെ സുഖം പ്രാപിച്ചു. എന്നെ ആശ്വസിപ്പിക്കാനും, പാട്ടു പാടിയും കഥകൾ പറഞ്ഞും ചിരിപ്പിക്കാനും നല്ലവരായ നഴ്സുമാർ എപ്പോഴും ചുറ്റുമുണ്ടായിരുന്നു. അവരുടെ വേഷവിധാനങ്ങൾ ആദ്യമൊക്കെ എന്നെ ഭയപ്പെടുത്തിയിരുന്നെങ്കിലും ലോകം നേരിടുന്ന മഹാവ്യാധിയെപ്പറ്റിയും അതിന്റെ വിപത്തുകളെ പറ്റിയും അവർ എനിക്ക് പറഞ്ഞുതന്നു. അപ്പോൾ മാത്രമാണ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞത്. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെഫലം വളരെ വേഗം ഞാൻ വീട്ടിൽ തിരിച്ചെത്തി. സന്തോഷത്തിന്റെ ദിവസങ്ങൾ. ഞാൻ ആശുപത്രി വിടുമ്പോൾ ഡോക്ടർ പറഞ്ഞു "ജാഗ്രത യല്ല കരുതലാണ് വേണ്ടത്".
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|