കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

     ഏതോ ഒരു തണുത്ത രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ ഒരപരിചിതൻ നമ്മുടെ ലോകത്തേക്കെത്തി. ഡോക്ടർമാർ അതിനെ കൊറോണ വൈറസ് എന്നു വിളിച്ചു. അവ അതിന്റെ തണുത്ത വിരലുകൾ കൊണ്ട് മനുഷ്യരെ സ്പർശിച്ചു. പിന്നീട് അവ ലോകം മുഴുവനായും സ്പർശിച്ചു . മനുഷ്യരെല്ലാം ഈ മഹാമാരിയുടെ കുരുക്കിലകപ്പെട്ടു . കോടാനുകോടി ജനങ്ങൾ ആ മഹാമാരിയുടെ ഇരകളായി മാറി. ഇന്ന് നാമേ വരും കാണുന്നത് ശൂന്യമായി കിടക്കുന്ന പട്ടണങ്ങളും കാറ്റിന്റെ നിശബ്ദതയും മാത്രം. മനുഷ്യർ മനുഷ്യരെത്തന്നെ മാറ്റി നിർത്തുന്ന അവസ്ഥ . ഇന്നീ ലോകത്തിനെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പ്രകൃതി മനുഷ്യനു നൽകുന്ന തിരിച്ചടിയാണിന്നീ മഹാമാരി ... ഒന്ന് രണ്ടായി, രണ്ട് പത്തായി , പത്ത് ലക്ഷങ്ങളായി പടർന്നു പിടിക്കുകയാണീ വൈറസ് . മരുന്നില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി
      എങ്കിലും സ്വന്തം ജീവനെപ്പോലും മറന്ന് രോഗികളെ ശുശ്രൂഷിക്കുന്ന പതിനായിരത്തിലധികം ഡോക്ടർമാരും നഴ്സുമാരും . ദിവസം മുഴുവൻ രോഗത്തിന്റെ ഭീതി പറഞ്ഞു മനസ്സിലാക്കി തരുന്ന ആരോഗ്യ പ്രവർത്തകരും മാധ്യമങ്ങളും, രോഗം പടരാതിരിക്കാൻ പുറത്തിങ്ങുന്ന ആളുകളെ നിയന്ത്രിക്കാൻ രാത്രിയെ പകലാക്കി സേവ ചെയ്യുന്ന ഒട്ടനവധി പോലീസുകാർ , ഇവയോട് സഹകരിക്കുന്ന ഒത്തിരി സഹപ്രവർത്തകർ , ഇവർക്ക് നാം അർപ്പിക്കേണ്ടത് വലിയ കൂപ്പുകൈ . നാമേ വരും നിഷ്‌‌കളങ്കരാണ് .വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ നാമേ വരും സഹകരിക്കേണ്ടതാണ് . ആ സഹകരണത്തിന്റെ ഫലമായി ഇന്നീ രോഗത്തെ അതിജീവിച്ച് വന്ന ഒത്തിരി പേർ, ഇവർക്കും നാം അർപ്പിക്കേണ്ടത് വലിയ കൂപ്പു കൈ.
      ഇനിയെന്തു വന്നാലും മനുഷ്യരായ നാം നേരിടും. അവയെ അതിജീവിക്കുമെന്നുള്ള ഉറച്ച നിർത്തുന്നു.

മാനസ
9 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം